Latest NewsKeralaNews

ജനങ്ങൾക്ക് മനസമാധാനത്തോടെ ഉറങ്ങാൻ സാധിക്കുന്നില്ല- പോലീസിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കേണ്ടി വരും- കോടിയേരി

 

കണ്ണൂർ: നാട്ടിൽ അക്രമി സംഘങ്ങളുടെ തേർവാഴ്ചയാണെന്നും ഭയത്തോടെ ജനങ്ങൾ വീട്ടിൽ കിടന്നുറങ്ങേണ്ട അവസ്ഥ പോലീസ് ഉണ്ടാക്കരുതെന്നും കോടിയേരി ബാലകൃഷ്ണൻ.പൊലീസ് കൃത്യമായി ഇടപെട്ടില്ലെങ്കിൽ ഇവരുടെ ആക്രമങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കേണ്ടി വരുമെന്ന് കോടിയേരി മുന്നറിയിപ്പ് നൽകി.തലശേരിയിൽ ആക്രമണത്തിനിരയായ വീടുകൾ സന്ദർശിച്ച ശേഷമായിരുന്നു കോടിയേരിയുടെ മുന്നറിയിപ്പ്.

തലശ്ശേരി കൊമ്മൽവയലിലും മണോളിക്കാവിലും സിപിഎം പ്രവർത്തകരുടെ വീടുകൾക്കു നേരെ അക്രമമുണ്ടായതിനെ തുടർന്നായിരുന്നു കോടിയേരി ഇവിടെ സന്ദർശിച്ചത്.ഓരോ കേസും പ്രത്യേകമായി പരിശോധിച്ചു നിയമത്തിനു മുന്നിൽ കൊണ്ടു വരികയും സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി എടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button