KeralaLatest NewsNews

മുന്‍ വനിത ലീഗ് പ്രസിഡന്റ്‌ ബി ജെ പി യിലേക്ക് : ഉന്നത പദവിയും ലഭിക്കുമെന്ന് സൂചന

മലപ്പുറം: ബിജെപി അനുകൂല നിലപാട് സ്വീകരിച്ചതിന് പാർട്ടി പദവിയിൽ നിന്നും നീക്കം ചെയ്യപ്പെട്ട വനിത ലീഗ് സംസ്ഥാന അദ്ധ്യക്ഷ ഖമറുന്നീസ അൻവറിനെ കേന്ദ്ര സർക്കാർ ന്യൂനപക്ഷ കമ്മിഷൻ അംഗമാക്കാൻ നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന.

ബിജെപി പരിപാടിയിൽ പങ്കെടുത്തതിന് മാപ്പ് പറയാത്തതിനാലാണ് പാർട്ടി സ്ഥാനങ്ങളിൽ നിന്നും ലീഗ് ഒഴിവാക്കിയിരിക്കുന്നത്. ഖമറുന്നീസയെ ബിജെപി പക്ഷത്താക്കിയാല്‍ രാജ്യവ്യാപകമായി തന്നെ അത് വലിയ പ്രചരണമാക്കി മാറ്റി ന്യൂനപക്ഷങ്ങളിൽ പ്രതിപക്ഷം ആരോപിക്കുന്ന ‘ഭീതിയകറ്റാൻ ‘ സാധിക്കുമെന്ന പ്രതീക്ഷയിലാണത്രെ ബിജെപി നേതൃത്യം.

വനിതാ നേതാവാണെന്നതിനാൽ പദവികൾ നൽകുന്നതിന് മറ്റു വലിയ തടസ്സമുണ്ടാകില്ലെന്നതും ബിജെപിയുടെ നീക്കങ്ങൾക്ക് പിന്നിലുണ്ട്. തിരൂരിൽ ബിജെപി പരിപാടിയിൽ പങ്കെടുത്ത ഖമറുന്നീസ ബിജെപി കേരളത്തിൽ വളരെ വേഗത്തിൽ വളരുന്ന പാർട്ടിയാണെന്നും നാടിന്റെ വികസനത്തിനും നാട്ടുകാരുടെ നന്മക്കും ബിജെപിക്ക് ഏറെ ചെയ്യാനാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

ഈ പ്രസംഗം സോഷ്യൽ മീഡിയയിലൂടെ വൈറലായതോടെയാണ് ലീഗ് നേതൃത്വം അവരെ തള്ളി പറഞ്ഞ് രംഗത്ത് വന്നത്. അതേസമയം മുസ്ലീം ലീഗ് വനിതാ നേതാവിൽ നിന്നും ലഭിച്ച പ്രശംസ ഇപ്പോൾ തന്നെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ വ്യാപകമായി പ്രചരണമാക്കി കഴിഞ്ഞിട്ടുണ്ട്. മാധ്യമങ്ങളും വലിയ പ്രാധാന്യം ഈ സംഭവത്തിന് കൊടുത്തതോടെ മുസ്ലീം ലീഗും യു ഡി എഫുമാണ് വെട്ടിലായിരിക്കുന്നത്.

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും എംപിമാരെ പ്രതീക്ഷിക്കുന്ന ബിജെപി, ഖമറുന്നീസ പാർട്ടിയോട് കൂടുതൽ സഹകരിക്കുകയാണെങ്കിൽ അത് തിരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button