ദുബായി: യു.എ.ഇയില്‍ റമദാന്‍ തുടങ്ങുന്നതും അവസാനിക്കുന്നതും വെളിപ്പെടുത്തി മൂണ്‍ സൈറ്റിംഗ് റിപ്പോര്‍ട്ട് പുറത്തുവന്നു.
ഇസ്ലാമിക കലണ്ടര്‍ പ്രകാരം ഒന്‍പതാം മാസമാണ് വിശുദ്ധ റമദാന്‍ മാസം. ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ച് ഈ വര്‍ഷം മെയ് 27 ന് റമദാന്‍ ആരംഭിക്കും. ജൂണ്‍ 24ന് റമദാന്‍ മാസം അവസാനിക്കുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്.
എന്നാല്‍ ഇത് ചന്ദ്രിക തെളിയുന്നതിനനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം. മാനത്ത് പുതിയ ചന്ദ്രിക തെളിയുന്നതോടെ റമദാന്‍ മാസനോമ്പ് അവസാനിപ്പിച്ച് വിശ്വാസികള്‍ ഈദ് അല്‍ ഫിദ്വര്‍ ആഘോഷിക്കും.
യുഎഇയില്‍ റമദാന്‍ മാസത്തില്‍ ജോലി സമയം രണ്ടു മണിക്കൂര്‍ കുറവുണ്ട്. ലോകത്താകമാനമുള്ള ഇസ്ലാം വിശ്വാസികള്‍ പകല്‍സമയം മുഴുവന്‍ സര്‍വശക്തനായ അള്ളാഹുവിനെ ധ്യാനിച്ച് നോമ്പുനോല്‍ക്കും. സൂര്യാസ്തമനത്തിനുശേഷം നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്ത് മാത്രമാണ് ഭക്ഷണം. രാത്രിയില്‍ വിശ്വാസനിര്‍ഭരമായി പ്രത്യേക പ്രാര്‍ത്ഥനകളുമായി വിശ്വാസികല്‍ കഴിച്ചുകൂട്ടും.
റമദാന്‍ തിയതിയില്‍ ഓരോരാജ്യത്തും ചന്ദ്രപ്പിറവി കാണുന്നതിനനുസരിച്ച് ദിവസങ്ങള്‍ക്ക് വ്യത്യാസം വരാറുണ്ട്. അതുപോലെ ഓരോ പ്രദേശത്തെയും സൂര്യന്റെ ഉദയ, അസ്തമയ സമയ വ്യത്യാസത്തിനനുസരിച്ച് നോമ്പുസമയത്തിനും വ്യത്യാസം വരും.
Post Your Comments