ലക്‌നൗ: മകന്‍ അഖിലേഷ് യാദവിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയതാണ് തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ തെറ്റെന്ന് സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവ്. തെരഞ്ഞെടുപ്പിൽ തോറ്റതിന് കാരണം അഖിലേഷ് യാദവും സമാജ്‌വാദി പാർട്ടിയും ആണെന്നും അത് ജനങ്ങളുടെ പരാജയമല്ലെന്നും മുലായം സിങ് വ്യക്തമാക്കി.
കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് അഖിലേഷിനോട് പറഞ്ഞിരുന്നെങ്കിലും തന്റെ വാക്കുകള്‍ക്ക് വില നല്‍കാന്‍ അഖിലേഷ് തയ്യാറായില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ച വില്ലനെ എല്ലാവർക്കും അറിയാം. കോണ്‍ഗ്രസ്-എസ്.പി സഖ്യമാണ് സമാജ്‌വാദി പാര്‍ട്ടിയെ ഇന്ന് ഈ നിലയിലെത്തിച്ചത്. മുഖ്യമന്ത്രി താനായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല . പൂർവാധികം ശക്തിയോടുകൂടി സമാജ്‌വാദി പാർട്ടി തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments