KeralaLatest News

ആമയെക്കൊന്ന് കറിവെച്ച് വാട്ട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍

കാസര്‍ഗോഡ് : ആമയെക്കൊന്ന് കറിവെച്ച് വാട്ട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍. ദാമോദരന്‍(27) അനന്തന്‍ (36) എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്. ഇരവരും ബന്ധുക്കളാണ്. പുഴയില്‍ നിന്നാണ് ഇവര്‍ക്ക് ആമയെ കിട്ടിയത്. കാസര്‍ഗോഡ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ആമയെ പിടികൂടിയ ശേഷം എടുത്ത ചിത്രങ്ങളും കറിയാക്കിയ ശേഷം എടുത്ത ചിത്രവും ഇവര്‍ വാട്ട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചു. ഇതേക്കുറിച്ച് വിവരം ലഭിച്ച ഉദ്യേഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തുകയും സംഭവം സത്യമാണെന്ന് മനസ്സിലാക്കി പിടികൂടുകയുമായിരുന്നു. ഇറച്ചിയുടെ അവശിഷ്ടങ്ങളും വീട്ടില്‍ നിന്ന് കണ്ടെത്തി. ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എംകെ നാരായണന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button