Latest NewsNewsFood & Cookery

കറിയില്‍ ഉപ്പ് കൂടിയോ? പരീക്ഷിക്കാം ഈ പൊടിക്കൈകള്‍…

നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മികച്ചതാക്കാനും അവയവങ്ങളുടെ മികച്ച പ്രവർത്തന രീതിക്കുമെല്ലാം വളരെ മിതമായ അളവിലുള്ള ഉപ്പിന്റെ ആവശ്യമേയുള്ളൂ. ഉപ്പിന്‍റെ അമിത ഉപയോഗം ആരോഗ്യത്തിന് നന്നല്ല. അത് രക്തസമ്മര്‍ദ്ദത്തെ പോലും ബാധിക്കാം. എന്നാല്‍ ചിലപ്പോഴെങ്കിലും നാം ഭക്ഷണം തയ്യാറാക്കുന്നതിനിടെ അറിയാതെ ഉപ്പ് കൂടി പോകാം.

ഇത്തരത്തില്‍ പാചകം ചെയ്യുമ്പോള്‍ ഉപ്പ് കൂടി പോയാല്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.

ഉരുളക്കിഴങ്ങ് വേവിക്കാതെ ചേര്‍ക്കുന്നത് കറിയിലെ അമിതമായ ഉപ്പിനെ നീക്കാന്‍ സഹായിക്കും. ഇതിനായി ചെറുതായി മുറിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ കറിയില്‍ ചേര്‍ത്ത് ഇരുപത് മിനുറ്റോളം വേവാന്‍ അനുവദിക്കുക. അധികമുള്ള ഉപ്പ് ഈ ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ വലിച്ചെടുത്തുകൊള്ളും. തുടര്‍ന്ന് ഉരുളക്കിഴങ്ങിനെ കറിയില്‍ നിന്ന് മാറ്റിയിടാവുന്നതാണ്.

മാവ് കുഴച്ച് ഉരുളകളാക്കി കറിയില്‍ ചേര്‍ക്കുന്നതാണ് മറ്റൊരു വഴി. ശേഷം പത്ത് മുതല്‍ പതിനഞ്ച് മിനുറ്റുകള്‍ വരെ കറി വേവിക്കണം. തുടര്‍ന്ന് ഈ ഉരുളകള്‍ എടുത്തുമാറ്റാവുന്നതാണ്.

ഉപ്പ് അധികമായാല്‍ കറിയില്‍ കുറച്ച് ഫ്രെഷ്‌ക്രീം ചോര്‍ത്ത് കൊടുക്കുന്നതും ഗുണം ചെയ്യും. ഇത് കറിയിലെ ഉപ്പ് കുറയ്ക്കുക മാത്രമല്ല, കറിക്ക് കൂടുതല്‍ കൊഴുപ്പ് തോന്നിപ്പിക്കുകയും സ്വാദ് കൂട്ടുകയും ചെയ്യും.

പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങ് നന്നായി ഉടച്ച് കറിയില്‍ ചേര്‍ക്കുന്നതും ഉപ്പ് കുറയ്ക്കാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button