ഭോപ്പാല്‍: തക്കാളി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത ഭര്‍ത്താവിനെ ഭാര്യ ഉപേക്ഷിച്ച് പോയതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഷാഹ്ദോലിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. തന്നോട് ചോദിക്കാതെ ഭക്ഷണത്തില്‍ തക്കാളി ഉപയോഗിച്ചതാണ് ഭാര്യയെ ചൊടിപ്പിച്ചതെന്ന് യുവാവ് പറയുന്നു. ഭാര്യയെയും കുട്ടികളെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇയാള്‍ പൊലീസിനെ സമീപിച്ചിരിക്കുകയാണ്.
സന്ദീപ് ബര്‍മന്‍ എന്ന റെസ്റ്റോറന്റ് ഉടമയാണ് ഭാര്യ ആരതിയെ കണ്ടെത്താന്‍ പൊലീസിനെ സമീപിച്ചത്. തന്നോട് ചോദിക്കാതെ ഭക്ഷണത്തില്‍ തക്കാളി ഇട്ടതിനെ തുടര്‍ന്ന് ഭാര്യ ദേഷ്യപ്പെടുകയായിരുന്നുവെന്നും പിന്നീട് ഇതേച്ചൊല്ലി വഴക്കുണ്ടായെന്നും യുവാവ് പറയുന്നു. വഴക്കിനൊടുവില്‍ ഭാര്യ മകളെയും കൂട്ടി വീടുവിട്ടിറങ്ങി ബസില്‍ കയറിപ്പോയെന്നാണ് യുവാവിന്റെ പരാതി.
‘മൂന്നു ദിവസമായി ഭാര്യയെ അന്വേഷിക്കുന്നു. പൊലീസില്‍ നല്‍കിയ പരാതിയില്‍ ഫോട്ടോയും നല്‍കിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്കും ആരതിയെ കണ്ടെത്താനായില്ല’- യുവാവ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് ശേഷം ആരതി വീട് വിട്ട് ഉമരിയയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോയി എന്നാണ് കരുതുന്നതെന്ന് ധന്‍പുരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സഞ്ജയ് ജയ്സ്വാള്‍ പറഞ്ഞു.
Post Your Comments