പാചകം ചെയ്യുന്നതിന് മുമ്പ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴുകുന്നതാണ് പൊതുവെ നമ്മുടെ ശീലം. പച്ചക്കറികളും മറ്റും നന്നായി കഴുകി വൃത്തിയാക്കുന്നത് തന്നെയാണ് നല്ലത്. എന്നാല്‍, ചിക്കന്‍റെ കാര്യത്തില്‍ ഇത് നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. കറി വെക്കുന്നതിന് മുമ്പ് ചിക്കന്‍ കഴുകുമ്പോള്‍, ചിക്കനില്‍ നിന്നുള്ള ബാക്ടീരിയകളും രോഗാണുക്കളും ചുറ്റുപാടിലേക്കും പരക്കുകയാണ് ചെയ്യുന്നത്.
പാത്രങ്ങളിലും സിങ്കുകളിലും ചുറ്റുപാടുമുള്ള ഭക്ഷണസാധനങ്ങളിലും ഇത്തരത്തില്‍ രോഗാണുക്കളെത്തും. ചിക്കന്‍ മാത്രമല്ല, താറാവ് ഇറച്ചി, ടര്‍ക്കി കോഴി തുടങ്ങിയവയും കഴുകുന്നത് ഇത്തരത്തില്‍ ദോഷകരമായി ബാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
ഇത്തരം ഇറച്ചികളിലുള്ള ഈര്‍പ്പം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഒപ്പിയെടുക്കുന്നതാണ് നല്ലത്. ചിക്കനും മറ്റു ഇറച്ചികളും നല്ല പോലെ വേവിക്കുന്ന വേളയില്‍ ഇവയിലുള്ള രോഗാണുക്കള്‍ നശിക്കും. അതുകൊണ്ട് തന്നെ, ഇവ കഴുകാതെ പാകം ചെയ്യുന്നത് ദോഷകരമായി ബാധിക്കില്ലെന്നും പഠനങ്ങള്‍ പറയുന്നു. പാകം ചെയ്യാത്ത ചിക്കനില്‍ നിന്നുള്ള വെള്ളം മറ്റ് ഭക്ഷ്യ വസ്തുക്കളില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.
ഇറച്ചികള്‍ കഴുകാനുപയോഗിക്കുന്ന പാത്രങ്ങളും സ്ഥലങ്ങളും എല്ലാം വൃത്തിയായി കഴുകി ഉണക്കാന്‍ ശ്രദ്ധിക്കണമെന്നും പഠനം പറയുന്നു. ഇറച്ചി 75 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പാചകം ചെയ്‌താല്‍ അതിലെ രോഗാണുക്കള്‍ പൂര്‍ണമായും നശിച്ചു പോകുമെന്നും പഠനം പറയുന്നു.
Post Your Comments