തിരുവനന്തപുരം : സർക്കാരുമായി ഏറ്റുമുട്ടൽ പ്രതീക്ഷിക്കുന്നില്ല എന്ന് സെൻകുമാർ. പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനും ജനങ്ങൾക്കും നല്ലത് ചെയ്യുന്നതിന് മുൻഗണന. സ്ത്രീ സുരക്ഷ ഉറപ്പാക്കാനും, റോഡ് അപകടങ്ങൾ കുറയ്ക്കാനും നടപടിയെടുക്കും. കേരള പോലീസിൽ താനാണ് സീനിയർ. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് ചുമതലയേറ്റത് എന്നും. മുഖ്യമന്ത്രിയുടെ സൗകര്യം നോക്കി അദ്ദേഹത്തെ കാണുമെന്നും സെന്‍കുമാര്‍ പറഞ്ഞു.
Post Your Comments