NewsInternational

വീട്ടിൽ വിളിച്ചുവരുത്തിയ ലൈംഗികത്തൊഴിലാളി മരിച്ചു; പിന്നീട് സംഭവിച്ചത്

രാത്രി വീട്ടിൽ വിളിച്ചുവരുത്തിയ ലൈംഗികത്തൊഴിലാളി മരിച്ചതിനെ തുടർന്ന് സ്‌റ്റെയര്‍കെയ്‌സിനടിയില്‍ കുഴിച്ചുമൂടി മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തയാള്‍ക്ക് പത്തുമാസം തടവ് ശിക്ഷ വിധിച്ചു. ഓസ്ട്രിയന്‍ സ്‌റ്റേറ്റായ സ്റ്റിറിയയിലെ ലിയോബെന്‍ നഗരത്തിലാണ് സംഭവം. 40 കാരനായ ക്രിസ്റ്റിയന്‍ ടി എന്നയാള്‍ക്കാണ് ശിക്ഷ വിധിച്ചത്. എന്നാൽ കൊലപാതകമല്ലെന്നും യുവതി അമിതമായി മയക്കുമരുന്ന് കഴിച്ചു എന്നതിനാലുമാണ് ശിക്ഷ പത്ത് മാസമായി കുറച്ചത്.

രാത്രിയിൽ വീട്ടിലേക്ക് കൊണ്ടുവന്ന ലൈംഗികത്തൊഴിലാളിയോടൊപ്പം ഒരു രാത്രി ചിലവഴിച്ചതിന് ശേഷം രാവിലെയാണ് കട്ടിലില്‍ ഒപ്പം കിടന്നിരുന്ന ഇവരെ മരിച്ച് മരവിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പേടിച്ചുപോയ ഇയാൾ മൃതദേഹം മാറ്റാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് സ്‌റ്റെയര്‍ കെയ്‌സിന് കീഴില്‍ തറയില്‍ കുഴിയെടുത്ത് മൂടുകയും അതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്യുകയുമായിരുന്നു. ആദ്യം ചെയിന്‍സോ കൊണ്ട് ശരീരം കഷ്ണങ്ങള്‍ ആക്കാനാണ് ഉദ്ദേശിച്ചത്. എന്നാൽ പിന്നീട് പദ്ധതി മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button