കൊച്ചി: മടുപ്പും നിരാശയും തോന്നിയാല്‍ അതിനെ മറികടക്കാന്‍ താന്‍ ഭഗവദ്ഗീത വായിക്കുകയാണ് ചെയ്യുന്നതെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്റെ വെളിപ്പെടുത്തല്‍. എല്ലാപ്രശ്‌നത്തിനുമുള്ള മറുപടി ഗീതയിലുണ്ട്. കൊച്ചി മെട്രൊയുടെ പണി ഏറ്റെടുത്തശേഷം എല്ലാദിവസവും ഭഗവദ്ഗീത വായിക്കേണ്ടിവരാറുണ്ടെന്നും ഈ ശ്രീധരന്‍ പറഞ്ഞു.
ജോലിയിലെ ടെന്‍ഷനൊന്നും സാധാരണ വീട്ടിലേക്ക് കൊണ്ടുപോകാറില്ല.
മെട്രൊയിലെ പ്രശ്നങ്ങളൊക്കെ പത്രത്തില്‍ വായിച്ചിട്ട് ഭാര്യ രാധ തന്നോട് ഇന്നലെ എത്ര കൂളായാണ് വീട്ടില്‍ വന്നതെന്നും അദ്ദേഹം പഞ്ഞു.
ശീധരന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം ആരംഭിച്ച കൊച്ചി മെട്രൊ അന്തിമഘട്ടത്തിലാണ്. ഇതിനിടെ, മെട്രൊ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ ഇന്നലെ മെട്രോ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. മെട്രൊയുടെ സജ്ജീകരണങ്ങളില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് പരിശോധനയ്ക്കുശേഷം സേഫ്റ്റി കമ്മീഷണര്‍ പറഞ്ഞു. ചെന്നൈയിലെയും ബെംഗളൂരുവിലെയും മെട്രൊ സ്റ്റേഷനുകളെക്കാള്‍ ആകര്‍ഷകമാണ് കൊച്ചിയിലേതെന്നും സേഫ്റ്റി കമ്മീഷണര്‍ വ്യക്തമാക്കി.
Post Your Comments