Latest NewsIndiaNews

കമിതാക്കള്‍ ജിവനൊടുക്കി: കാരണം ഇതാണ്

ഷാജന്‍പൂര്‍•മിശ്രവിവഹാത്തിന് വീട്ടുകാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ കമിതാക്കള്‍ ആത്മഹത്യചെയ്തു. യു പിയിലെ ഗോരാ ബിക്‌നിയ ഗ്രാമത്തിലാണ് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇതര സമുദായങ്ങളില്‍പെട്ട കമിതാക്കള്‍ ആത്മഹത്യചെയ്തത്.

22 കാരനായ അതുലും 18 കാരിയായ സുമിത്രയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ബന്ധം വീട്ടില്‍ അറിഞ്ഞതോടെ വിവാഹത്തിന് ഇരുവരുടെയും മാതാപിതാക്കള്‍ എതിരു നിന്നതാണ് ആത്മഹത്യയ്ക്ക് കാരണം. ഒരേ ഗ്രാമവാസികളായ ഇരുവരും സമീപത്തെ ക്ഷേത്രത്തില്‍ പോയി വിവാഹിതരായ ശേഷം വിഷം കഴിക്കുകയായിരുന്നു. വിവാഹിതരായശേഷം തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഒന്നിക്കാന്‍ അനുവദിക്കാത്തതിനാല്‍ ജീവനൊടുക്കുന്നു എന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പും ഇവരില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button