ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നിന്നും വിദഗ്ധ ചികിത്സക്കായി ഇന്ത്യയില്‍ എത്തുന്ന പാക്കിസ്ഥാനികള്‍ക്ക് വിസ നിഷേധിക്കുന്നു. പാക്കിസ്ഥാനികള്‍ക്ക് വിസ നിഷേധിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കമ്മീഷ്ണറെ പാക്കിസ്ഥാന്‍ വിളിച്ചു വരുത്തി.
ആയിക്കണക്കിന് രോഗികളാണ് കരള്‍, ഹൃദയ സംബന്ധമായ ചികിത്സകള്‍ക്കായി ഡല്‍ഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ എത്തിയിരിക്കുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് വലിയൊരു തിരിച്ചടിയായിരിക്കുകയാണ് ഇത്തരത്തിലൊരു തിരുമാനം.
മെഡിക്കല്‍ വിസ ലഭിക്കുക എന്നത് അപ്രാപ്യമായ ഒരു കാര്യമായി ഇന്ത്യ മാറ്റിയെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗികമായൊരു സ്ഥിരീകരം ഉണ്ടായിട്ടില്ല.
Post Your Comments