ന്യൂഡല്‍ഹി: ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് 300 ഓളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ തുക്ലക്കാബാദില്‍ സ്കൂളിനു സമീപമാണ് സംഭവം. ഒന്‍പത് അധ്യാപകരും ചികിത്സ തേടി.
സ്കൂളിനു സമീപമുണ്ടായിരുന്ന കെമിക്കല്‍ കണ്ടെയ്നറില്നിന്നാണു ഗ്യാസ് ചോര്‍ന്നതെന്നു അധികൃതര്‍ അറിയിച്ചു. റാണി ഝാന്‍സി സര്‍വോദയ കന്യാ വിദ്യാലയ സ്കൂളിനു സമീപമാണ് സംഭവം. സംഭവത്തെ തുടര്‍ന്നു സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും മാറ്റിപാര്‍പ്പിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയായും ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. പേടിക്കാനുള്ള കാരണങ്ങള്‍ ഇല്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റിനോട് സംഭവത്തെകുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെജ്രിവാള് പറഞ്ഞു.
Post Your Comments