കൊച്ചി : കൈക്കൂലി കേസില്‍ റിട്ട. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കം മൂന്ന് പേര്‍ക്ക് കോടതി തടവുശിക്ഷ വിധിച്ചു. എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളം എയര്‍ കാര്‍ഗോ കോംപ്ലക്സിലെ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന കെ.എസ്. ചന്ദ്രശേഖര്‍, വില്ലിംഗ്ടണ്‍ ഐലന്റിലെ മാര്‍സ് കാര്‍ഗോ ഏജന്‍സിയുടെ പാര്‍ട്ണര്‍മാരായ രാജു മാത്യു, ജോര്‍ജ്ജ് ബാസ്റ്റന് എന്നിവര്‍ക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്.
ചന്ദ്രശേഖറിന് ഒരു വര്‍ഷം കഠിന തടവിനും 60 ലക്ഷം രൂപ പിഴയ്ക്കും മറ്റു രണ്ട് പ്രതികളെ രണ്ട് വര്‍ഷം കഠിന തടവിനും 30 ലക്ഷം രൂപ വീതം പിഴ അടയ്ക്കാനുമാണ് സി.ബി.ഐ കോടതി ശിക്ഷ വിധിച്ചത്
Post Your Comments