Latest NewsNewsIndia

മുത്തലാഖിലൂടെ അനാഥമായ ബാല്യങ്ങൾക്ക് ആശ്രയമായി ആർ എസ് എസ് മുസ്ളീം രാഷ്ട്രീയ മഞ്ച്

കൊൽക്കത്ത: മുത്തലാഖിലൂടെ അനാഥരായ മുസ്ളീം സ്ത്രീകളുടെ കുഞ്ഞുങ്ങളെ ഏറ്റെടുക്കാനൊരുങ്ങി ആർ എസ് എസ്.ആർ എസ് എസിന്റെ ഭാഗമായ മുസ്ളീം രാഷ്ട്രീയ മഞ്ചാണ് പദ്ധതി ആരംഭിക്കുന്നത്. ബംഗാൾ ഘടകമാണ് ഇത്തരമൊരു പ്രവൃത്തിയുമായി മുന്നിട്ടിറങ്ങുന്നത്. ആദ്യഘട്ടത്തിൽ കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞു.

മുത്തലാഖിലൂടെ അനാഥരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും താമസവും ഭക്ഷണവും ഒരുക്കാൻ ബംഗാൾ രാഷ്ട്രീയ മഞ്ച് ഘടകം മുന്നിട്ടു നിൽക്കുന്നു. ഇത്തരത്തിൽ അനാഥരാക്കപ്പെടുന്ന കുട്ടികൾ നിരവധി ഉള്ളതായി തങ്ങൾക്ക് സന്ദേശം എത്തിയതായും ബംഗാൾ ഘടകം പറഞ്ഞു. ഇതിന്റെ വിഷാദ വിവരങ്ങൾ ഈ ആഴ്ച നടക്കുന്ന ദേശീയ യോഗത്തിൽ ചർച്ച നടത്താനാണ് നേതാക്കളുടെ തീരുമാനം.

(പ്രതീകാത്മക ചിത്രം )

shortlink

Related Articles

Post Your Comments

Related Articles


Back to top button