Latest NewsNewsInternational

ഹാഫിസ് സയിദിനെ വിട്ടുകിട്ടാന്‍ ഇന്ത്യ : ലാദന്‍ ‘മോഡലില്‍’ ഹാഫിസിനെ ലക്ഷ്യം വെച്ച് ഇന്ത്യന്‍ കമാന്‍ഡോകള്‍

ന്യൂഡല്‍ഹി: പാകിസ്ഥാനിലുള്ള ഹാഫിസ് സെയ്ദിനെ വിട്ടു കിട്ടാന്‍ ഇന്ത്യ നിലപാട് കടുപ്പിയ്ക്കുന്നു.അല്‍ഖ്വയ്ദ  നേതാവ് ബില്‍ ലാദനെ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ചെന്ന് റാഞ്ചിയെടുത്ത് കൊലപ്പെടുത്തിയ അമേരിക്കന്‍ നേവി സീല്‍ കമാന്‍ഡോ ഓപ്പറേഷന്‍ മോഡലില്‍ പാക് തീവ്രവാദി ഹാഫിസ് സയീദിനെ ഇന്ത്യന്‍ കമാന്‍ഡോകള്‍ റാഞ്ചുമോ എന്ന ഭീതിയിലാണ് പാക് സൈന്യം.

രണ്ട് ഇന്ത്യന്‍ ജവാന്‍മാരുടെ തലയറുത്ത നടപടിക്കുശേഷം ഇന്ത്യന്‍ പ്രത്യാക്രമണം ഭയന്ന് ഇസ്ലാമാബാദില്‍ ഹാഫിസ് സയിദിന് പാക് സേന സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകനും ജമാഅത്ത് ദുവ നേതാവുമായ ഹാഫിസ് സയിദ് 164 പേര്‍ കൊല്ലപ്പെട്ട 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ്.

2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, 2006ലെ മുംബൈ ട്രെയിന്‍ സ്ഫോടനം എന്നിവയിലെല്ലാം ഹാഫിസ് സയിദിന്റെ പങ്ക് ഇന്ത്യന്‍ സുരക്ഷാ സേനകള്‍ കണ്ടെത്തിയതാണ്. ഹാഫിസ് സയിദിനെ കൈമാറാന്‍ നിരവധി തവണ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാന്‍ അനുമതി നിഷേധിക്കുകയായിരുന്നു.

മുംബൈ സ്ഫോടനക്കേസ് പ്രതി അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാനിലെ വസതിയില്‍ നിന്നും ഗ്രൗണ്ടിലേക്കു പോകുന്നതിനിടെ വധിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയായ റോയുടെ നേതൃത്വത്തില്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പദ്ധതിയാവിഷ്‌ക്കരിച്ചിരുന്നു.

ദാവൂദ് ഓപ്പറേഷന് മിനുറ്റുകള്‍ മുമ്പ് ലഭിച്ച സന്ദേശത്തെതുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രിയായിരിക്കെ ഹാഫിസ് സയീദിനോട് ഇത്തരം മൃദുസമീപനം ഉണ്ടാകാനിടയില്ല. പാക്കിസ്ഥാനിലെ ബലൂച് പ്രവിശ്യയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ പ്രവര്‍ത്തനം സജീവമാണ്. അവിടെ പാക് വിരുദ്ധ കലാപത്തിന് സഹായം നല്‍കുന്നത് റോ ആണെന്ന ആരോപണമാണ് പാക്കിസ്ഥാനുള്ളത്.

ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെയടക്കം പരിശീലനം ലഭിച്ച ഇന്ത്യയുടെ എന്‍.എസ്.ജി കമാന്‍ഡോ സംഘം സൈനിക ഓപ്പറേഷനു തയ്യാറായി ഡല്‍ഹിയിലും മുബൈയിലും കശ്മീരിലും ഒരുങ്ങി നില്‍ക്കുകയാണ്.

ഒരു കമാന്‍ഡോ ഓപ്പറേഷന്‍ അതല്ലെങ്കില്‍ ഡ്രോണുകളെ ഉപയോഗിച്ചുള്ള ആക്രമണം… ഇതിലേതെങ്കിലുമൊന്ന് ഹാഫിസ് സയീദിനെ ലക്ഷ്യമിട്ട് ഇന്ത്യയുടെ ഭാഗത്ത് നിന്ന് നടക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പാക് ചാര സംഘടനയായ ഐ.എസ്.ഐ പാക് സേനക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ലോകത്തിലെ ഏറ്റവും വലിയ സേനകളിലൊന്നായ ഇന്ത്യയുടെ കയ്യില്‍ നിരവധി ആളില്ലാ വിമാനങ്ങളുണ്ട്. അടുത്തിടെ നടന്ന ചില മിഷനുകളില്‍ ഈ ഡ്രോണുകളുടെ സഹായം തേടുകയും ചെയ്തിരുന്നു. പത്താന്‍കോട്ട്, പിഒകെ ഭീകരാക്രമണം എന്നിവക്കെല്ലാം ഡ്രോണ്‍ ഉപയോഗപ്പെടുത്തി.

അത്യാധുനിക പരിഷ്‌കാരങ്ങള്‍ വരുത്തിയ ഡ്രോണുകള്‍ ഉപയോഗിച്ച് കണിശതയോടെ ശത്രുക്കള്‍ക്കു നേരെ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ കഴിയും. ശത്രുവാണോ മിത്രമാണോ എന്ന് തിരിച്ചറിയാനുള്ള അത്യാധുനിക സംവിധാനവും കൂടുതല്‍ നേരം ശത്രുക്കളുടെ കണ്ണു വെട്ടിച്ചു പറക്കാനുള്ള കഴിവും ആളില്ലാ വിമാനങ്ങളുടെ പ്രത്യേകതയാണ്.

ഇസ്രായേലില്‍ നിന്നു ഇറക്കുമതി ചെയ്ത ഡ്രോണുകളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഇസ്രയേലില്‍ നിന്ന് 200 ഡ്രോണുകളാണ് ഇന്ത്യ വാങ്ങിയത്. ദീര്‍ഘദൂര നിരീക്ഷണത്തിനുള്ള ഇസ്രയേലി ഹെറോണ്‍ ആന്‍ഡ് സര്‍ച്ചര്‍ രണ്ട് ഡ്രോണ്‍, ഇസ്രായേലിന്റെ തന്നെ ഹറോപ് കില്ലര്‍ ഡ്രോണുകളും ഇന്ത്യയുടെ കൈവശമുണ്ട്.

തദ്ദേശിയമായി നിര്‍മ്മിച്ച ‘അക്രമകാരികളായ’ നിരവധി ഡ്രോണുകളും ഇന്ത്യന്‍ സേനയുടെ കൈവശമുണ്ട്.

മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ സംവിധാനത്തില്‍ (എംടിസിആര്‍) ചേര്‍ന്നതോടെ അമേരിക്കയുടെ കൈവശമുള്ള അത്യാധുനിക ആളില്ലാ വിമാനം പ്രെഡേറ്ററും ഇപ്പോള്‍ ഇന്ത്യ വാങ്ങുന്നുണ്ട്. പാക്കിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്ന ഭീകരരെ നിരീക്ഷിക്കാനും അതിര്‍ത്തി സുരക്ഷ ശക്തമാക്കാനും പ്രെഡേറ്റര്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button