തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി സംസ്ഥാന സര്‍ക്കാരിന് ഏറെ ഗുണകരമെന്ന് ധനമന്ത്രി തോമസ് ഐസക് . ചരക്ക് സേവന നികുതി നടപ്പാക്കുന്നതിലൂടെ കേരളത്തിന് വര്‍ഷം 3000 കോടിയുടെ അധിക വരുമാനം ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു . ചോദ്യോത്തര വേളയില്‍ കെ വി വിജയദാസ് എം എല്‍ എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി.
അടിസ്ഥാന സൗകര്യ വികസനം , വിനോദ സഞ്ചാരം , വിവര സാങ്കേതിക വിദ്യ വ്യവസായങ്ങള്‍ , പ്രവാസി എന്നീ മേഖലകളില്‍ സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കും . വളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് വന്‍കിട നിക്ഷേപം ആവശ്യമുണ്ടെന്നും ഇത് പൊതു നിക്ഷേപത്തിലൂടെ മാത്രം കണ്ടെത്താന്‍ കഴിയില്ലെന്നും മന്ത്രി മറ്റൊരു ചോദ്യത്തിന്റെ മറുപടിയില്‍ വ്യക്തമാക്കി. .
വിഴിഞ്ഞം അന്താരാഷ്ട്ര കപ്പല്‍ ഗതാഗത ടെര്‍മിനല്‍ , പൊന്നാനി തുറമുഖം തുടങ്ങിയവയുടെ നിര്‍മ്മാണത്തിനും വികസനത്തിനും കണ്ണൂര്‍ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സ്വകാര്യ നിക്ഷേപം പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Post Your Comments