Latest NewsKeralaNews

ലൈസൻസിനു ഇനി ഏറെ നാൾ കാത്തിരിക്കേണ്ട; ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞയുടൻ ലൈസൻസ് ലഭിക്കും

കോഴിക്കോട്: ലൈസൻസിനു ഇനി ഏറെ നാൾ കാത്തിരിക്കേണ്ട. സാധാരണ ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞാൽ രണ്ടാഴ്ചയെങ്കിലും വേണ്ടി വരും ലൈസൻസ് കിട്ടാൻ. അപേക്ഷകൻ നൽകുന്ന തപാൽ‍ കവറിലാണ് അയക്കുക. പലപ്പോഴും അത് ഉടമയ്ക്കു നേരിട്ടു കിട്ടണമെന്നില്ല. അഥവാ വിലാസക്കാരനെ കണ്ടെത്താൻ കഴിയാതെ മടങ്ങിയാൽ പിന്നീട് മോട്ടോർ വാഹന ഓഫിസിൽനിന്നു കണ്ടെടുക്കുക ഏറെ പ്രയാസകരമാണ്. എന്നാൽ ഇനി അത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല. ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞ് ഒരു മണിക്കൂർ കാത്തിരുന്നാൽ ലൈസൻസും കൊണ്ട് വീട്ടിലേക്ക് മടങ്ങാം.

ഇന്നലെ കോഴിക്കോട് ആർടി ഓഫിസിൽ ഇത്തരത്തിൽ 87 പേരാണ് ടെസ്റ്റ് കഴിഞ്ഞു മണിക്കൂറൊന്നു കഴിയും മുൻപ് ലൈസൻസ് വാങ്ങി മടങ്ങിയത്. ഡ്രൈവിങ് ടെസ്റ്റ് നടപടികൾ പൂർത്തിയായാലുടൻ ലൈസൻസ് നൽകുന്ന രീതി അവതരിപ്പിക്കുകയാണു മോട്ടോർ വാഹന വകുപ്പ്. കോഴിക്കോട് ആർടി ഓഫിസിന്റെ പരിധിയിൽ അതിവേഗം ലൈസൻസ് നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം ആർടിഒ സി.ജെ. പോൾസൺ നിർവഹിച്ചു. എംവിഐമാരായ വി.വി. ഫ്രാൻസിസ്, എസ്. മാലിക്, പി. സുനീഷ്, പി. സനൽകുമാർ എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്ത് കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് സംവിധാനമുള്ള തിരുവനന്തപുരം, പാറശാല, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് പുതിയ രീതി നിലവിൽ വന്നത്. ചേവായൂർ ഗ്രൗണ്ടിൽ ടെസ്റ്റ് പൂർത്തിയായാലുടൻ, ലൈസൻസ് നൽ‍കുന്ന ജോലിയിലേക്ക് മോട്ടോർ വാഹന ഉദ്യോഗസ്ഥർ കടക്കും. ലൈസൻസ് ഒപ്പിട്ടു ലാമിനേറ്റു ചെയ്ത് ഉടൻ കയ്യിൽ തരും. ഇത്തരത്തിൽ ഹെവി വിഭാഗത്തിൽ 29 ലൈസൻസും ലൈറ്റ് മോട്ടോർ, മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽ 58 ലൈസൻസുമാണ് ഇന്നലെ വിതരണം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button