സംസ്ഥാനത്ത് ഇന്ന് മുതൽ ആർസി, ഡ്രൈവിംഗ് ലൈസൻസ്, പിഇടി ജി കാർഡ് എന്നിവയുടെ വിതരണം പുനരാരംഭിക്കും. അച്ചടി കുടിശ്ശികയും, തപാൽ കുടിശ്ശികയും നൽകിയ സാഹചര്യത്തിലാണ് വിതരണം പുനരാരംഭിക്കുന്നത്. ഐഐടി ബെംഗളൂരുവിന് നൽകാനുള്ള തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. അച്ചടി കുടിശ്ശിക തുക ബെംഗളൂരു ഐഐടിക്കും, കൊറിയർ കുടിശ്ശിക തപാൽ വകുപ്പിനും കൈമാറിയിട്ടുണ്ട്.
ആർടിഒ ഓഫീസുകളിൽ 24,000 ബുക്കും ലൈസൻസും എത്തിക്കുന്നതാണ്. വിതരണത്തിനായി പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തും. തപാൽ വകുപ്പ് വിസമ്മതിക്കുകയാണെങ്കിൽ കെഎസ്ആർടിസിയിൽ കൊറിയർ എത്തിക്കാനാണ് തീരുമാനം. അച്ചടി മുടങ്ങിയതിനെ തുടർന്ന് ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ വിതരണം മൂന്ന് മാസത്തിലധികമായി തടസ്സപ്പെട്ടിരുന്നു. 2023 നവംബർ മുതലാണ് ഇവയുടെ അച്ചടി നിർത്തിവെച്ചത്. ഗതാഗത വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് കുടിശ്ശിക ഇനത്തിൽ 15 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
Also Read: കോട്ടയത്ത് ബാറിനുള്ളിൽ പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ കല്ലെറിഞ്ഞു കൊന്നു
Post Your Comments