തിരുവനന്തപുരം
വർക്കല: രാഷ്ട്രീയം കലർത്താതെ കുടിവെള്ളവിതരണവുമായി വിശ്വഹിന്ദു പരിഷത്ത്. ജനാർദ്ദനപുരം അമ്മൻ കോവിൽ സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി നാടിനു ദാഹമകറ്റുന്ന കാഴ്ച്ച അഭിനന്ദനർഹമെന്നു നാട്ടുകാർ പറഞ്ഞു. വർക്കല സിപിഎം നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് പ്രതിനിധീകരിക്കുന്ന ഈ വാർഡിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നിലനിൽക്കുന്നത്. പ്രദേശത്തെ ജനങ്ങൾ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നടപടിയുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ഈ പ്രദേശത്തെ ജനങ്ങൾക്ക് കുടിവെള്ളം നല്കാൻ മുന്നിട്ടിറങ്ങിയതു.
കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം വി.എച്ച്.പി.ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ വില്ലിക്കടവ് നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ബിജു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വി.എച്ച്.പി വർക്കല മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് റിജിൻ, ജോയിന്റ് സെക്രട്ടറി വർക്കല ഹരി തുടങ്ങിയവർ നേതൃത്വം നല്കി. ആഴ്ച്ചയിൽ രണ്ട് ദിവസം വി.എച്ച്.പിയുടെ നേതൃത്വത്തിൽ പെരുങ്കുളം വാർഡിൽ കുടിവെള്ള വിതരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ശ്രീജിത്ത് വർക്കല
Post Your Comments