വാഷിംഗ്ടണ്‍: സ്വന്തം മരണം പകര്‍ത്താന്‍ കഴിയുക എന്നത് സെറ്റ് ചെയ്ത് വച്ചിരിക്കുന്ന കാമറയുടെയും വീഡിയോ ലൈവിന്റെയും കാലത്ത് അത്ര അപൂര്‍വമല്ല. പലരും അത് ചെയ്ത് ‘മിടുക്ക്’ തെളിയിക്കുന്നുമുണ്ട്.
എന്നാല്‍ അമേരിക്കക്കാരിയായ ഹില്‍ഡ ക്ലെയ്ഡണ് എന്ന ഫോട്ടോഗ്രാഫര്‍ ലൈവായി തന്നെ തന്റെ മരണം പകര്‍ത്തി, പക്ഷെ അറിഞ്ഞുകൊണ്ടല്ലെന്ന് മാത്രം. അഫ്ഗാനിസ്ഥാനില്‍ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിന്റെ ലൈവ് ചിത്രം ഹില്‍ഡയുടെ ക്യാമറയില്‍ പതിഞ്ഞു. പക്ഷെ തൊട്ടടുത്ത നിമിഷം ആ സ്ഫോടനത്തില്‍ ഹില്‍ഡ കൊല്ലപ്പെടുകയും ചെയ്തു.
2013 ലാണ് സംഭവം നടന്നതെങ്കിലും അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ ഈ ദൃശ്യം പുറത്തുവിട്ടത് ഇപ്പോഴാണ്.അഫ്ഗാനിസ്ഥാനില്‍ സൈനികര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു ഹില്‍ഡ. അഫ്ഗാനിലെ ലഘ്മന്‍ പ്രവിശ്യയില്‍ നടന്ന പരിശീലന പരിപാടിയില്‍ മോര്‍ട്ടാര്‍ ആക്രമണം നടത്താന്‍ അഫ്ഗാന്സൈനികര്ക്ക് പരിശീലനം നല്‍കുന്നതിനിടെ അഫ്ഗാന് സൈനികരിലൊരാള്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഡിറ്റൊണേറ്റ് ചെയ്യുന്നതിനിടെ വന്‍ സ്ഫോടനമുണ്ടാകുകയായിരുന്നു.
തന്റെ അവസാന നിമിഷങ്ങളിലെ ചിത്രങ്ങള്‍ അങ്ങനെ അറിയാതെ ഹില്ഡയ്ക്ക് പകര്‍ത്തേണ്ടതായി വന്നു. പൊട്ടിത്തെറിയില്‍ ഹില്‍ഡയെ കൂടാതെ നാലു അഫ്ഗാന് സൈനികരാണ് കൊല്ലപ്പെട്ടത്.
Post Your Comments