ദുബായ് : ഈ വാരാന്ത്യത്തില്‍ ഷോപ്പിംഗ് ചെയ്യാന്‍ നിങ്ങള്‍ക്ക് പദ്ധതിയുണ്ടോ ? എങ്കില്‍ അത് ഇത്തിരി ദിവസം കൂടി നീട്ടാനാണ് ഞങ്ങളുടെ അഭിപ്രായം. എന്തുകൊണ്ടെന്നാല്‍ മെയ് 18 മുതല്‍ മെയ് 20 വരെ ദുബായില്‍ 30 % മുതല്‍ 90 % ഡിസ്കൗണ്ട് ആണ് നിങ്ങളെ കാത്തിരിയ്ക്കുന്നത്.
ദിവസങ്ങളില്‍ ഷോപ്പിംഗ് ചെയ്യുന്നവര്‍ക്ക് ഇത്രയും വലിയ ഓഫര്‍ നല്കുന്നതിനു പിന്നിലെ വസ്തുതയും ഇവര്‍ വെളിപ്പെടുത്തി. സ്കൂള്‍ വേനലവധി തുടങ്ങുന്നതും റംസാന് മാസാരംഭവുമെല്ലാം ഈ ദിവസങ്ങളോടടുപ്പിച്ചാണ്. അതുകൊണ്ടുതന്നെ എല്ലാ ഉപഭോക്താക്കളും ഈ ഓഫര്‍ പ്രയോജനപ്പെടുത്തുമെന്നാണ് സേവന ദാതാക്കളുടെ വാദം.
ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ ഈ ഓഫറിനെ കുറിച്ച് എല്ലാ വെബ്സൈറ്റുകളിലും പരസ്യപ്പെടുത്തിയതായും സേവനദാതാക്കള്‍ അറിയിച്ചിട്ടുണ്ട്. നഗരത്തിലെമ്പാടുമുള്ള കടകളില്‍ ഈ ഓഫര്‍ ലഭ്യമാണ്.
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ആഭരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ജ്വല്ലറികള്‍, വസ്ത്രങ്ങള്‍, തുടങ്ങിയവയ്ക്കാണ് പ്രധാനമായും ഓഫര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 18 മുതല്‍ 20 വരെ വെറും മൂന്ന് ദിവസങ്ങളാണ് ഓഫര്‍ നിലനില്ക്കുക. അതുകൊണ്ട് കുടുംബസമേതം വന്ന് ആവശ്യമുള്ളതെല്ലാം തെരഞ്ഞെടുക്കുക എന്നാണ് വെബ്സൈറ്റുകളില്‍ ഉപഭോക്താക്കള്‍ക്കായി നല്‍കിയിരിക്കുന്ന പരസ്യവാചകം.
Post Your Comments