Latest NewsNews

പത്തുവർഷത്തെ സേവന പാരമ്പര്യവുമായി ഗോഡാഡി

ലോകത്തെമ്പാടും 20 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് ഗോഡാഡിക്ക് ഉള്ളത്

പ്രൊഫഷണൽ വെബ്സൈറ്റുകളുടെ പ്രമുഖ നിർമ്മാതാക്കളായ ഗോഡാഡി പത്താം വർഷത്തിലേക്ക് ചുവടുവെക്കുന്നു. വെബ്സൈറ്റ് നിർമാണത്തിന് പുറമേ, വിവിധതരത്തിലുള്ള ഉപഭോക്തൃ സേവന രംഗങ്ങളിലും ഗോഡാഡി മികവ് തെളിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്നതും, കൈകാര്യം ചെയ്യാൻ കഴിയുന്നതുമായ പ്ലാറ്റ്ഫോമായതിനാൽ പ്രൊഫഷണൽ ആവശ്യങ്ങൾക്ക് നിരവധി പേരാണ് ഗോഡാഡിയെ ആശ്രയിക്കുന്നത്. കണക്കുകൾ പ്രകാരം, ലോകത്തെമ്പാടും 20 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് ഗോഡാഡിക്ക് ഉള്ളത്.

ഉപഭോക്താക്കളുടെ വിവിധ ആശയങ്ങൾക്ക് പേര് നൽകാനും, അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും വിൽക്കാനും ഗോഡാഡിയെ പ്രയോജനപ്പെടുത്താറുണ്ട്. നിലവിൽ, പ്രതിദിനം ശരാശരി 3,500 കോളുകളും, പ്രതിമാസം 90,000 സന്ദേശങ്ങളും കൈകാര്യം ചെയ്യാൻ സാധിക്കുന്ന ആയിരത്തിലധികം കസ്റ്റമർ കെയർ ഏജൻസികളാണ് ഗോഡാഡിക്ക് ഉള്ളത്.

Also Read: സ്ത്രീ പുരുഷ സമത്വം നടക്കേണ്ടത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും കെട്ടിപ്പിടിച്ച് നടന്നാണോ? വെള്ളാപ്പള്ളി

shortlink

Related Articles

Post Your Comments

Related Articles


Back to top button