Latest NewsNewsBusiness

ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ്ബിഐ

ന്യൂഡല്‍ഹി : ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ്ബിഐ. രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് എസ്ബിഐ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Read Also: ലഹരിവേട്ട: ഗർഭിണിയായ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ജനുവരി 30, 31 തീയതികളിലാണ് യൂണിയനുകള്‍ അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതിനാല്‍ ബാങ്കിന്റെ സേവനങ്ങള്‍ ഈ ദിവസങ്ങളില്‍ തടസപ്പെട്ടേക്കാം. മാസാവസാനം കൂടി ആയതിനാല്‍ ഈ ദിവസങ്ങളില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നവര്‍ ശ്രദ്ധിക്കണം, ഈ തിയതിക്ക് മുമ്പ് ഇടപാടുകള്‍ നടത്താന്‍ ശ്രദ്ധിക്കണമെന്നും എസ്ബിഐ അധികൃതര്‍ അറിയിച്ചു.

പ്രതിമാസ അടവുകള്‍, ഇ,എം.ഐ, ഡെപ്പോസിറ്റ്, പണം പിന്‍വലിക്കല്‍ തുടങ്ങിയ ഇടപാടുകള്‍ ഈ ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിന് മുന്‍പ് നടത്താന്‍ ശ്രമിക്കണം, അതേസമയം ബാങ്കില്‍ സാധാരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും എസ്ബിഐ അധികൃതര്‍ വ്യക്തമാക്കി.

11-ാം ശമ്പള പരിഷ്‌കരണം, ബാങ്കുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക, നിയമന നടപടികള്‍ ആരംഭിക്കുക, തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button