Latest NewsKeralaNews

വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന ഉപഭോക്താക്കൾക്ക് സമ്മാനം: പുതിയ പദ്ധതിയുമായി കെ എസ് ഇ ബി

ചൂടുകാലങ്ങളിൽ കേരളത്തിൽ പൊതുവേ ഉയർന്ന തോതിൽ വൈദ്യുതി ഉപഭോഗം നടക്കാറുണ്ട്

തിരുവനന്തപുരം : വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കാൻ പുതിയ സമ്മാന പദ്ധതിയുമായി സംസ്ഥാന വൈദ്യുതി ബോർഡ്. ചൂടുകാലങ്ങളിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന ഉപഭോക്താക്കൾക്കാണ് സമ്മാനം ലഭിക്കുന്നത്. ചൂടുകാലങ്ങളിൽ കേരളത്തിൽ പൊതുവേ ഉയർന്ന തോതിൽ വൈദ്യുതി ഉപഭോഗം നടക്കാറുണ്ട്. ഇക്കാരണത്താൽ വൈദ്യുതിയുടെ ലഭ്യതയിൽ കുറവും അനുഭവപ്പെടാറുണ്ട്. ഇത് കണക്കിലെടുത്തുകൊണ്ടാണ് കെ എസ് ഇ ബിയുടെ പുതിയ പദ്ധതി. ഫേസ്ബുക്ക് പേജിലൂടെയാണ് കെ എസ് ഇ ബി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Read Also  :  അമിതമായ ഉറക്കത്തിനും ക്ഷീണത്തിനും കാരണം ഈ രോ​ഗം ആകാം

കുറിപ്പിന്റെ പൂർണരൂപം :

ഊർജ്ജം കരുതി വയ്ക്കാം നാളേയ്ക്ക്
വേനൽക്കാലങ്ങളിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന ഉപഭോക്താക്കൾക്കുള്ള സമ്മാന പദ്ധിതി.ഗാർഹിക, വ്യാവസായിക ഉപഭോക്താക്കൾക്ക് പങ്കെടുക്കാം. ഗാർഹിക ഉപഭോക്താക്കൾക്ക് എൽ ഇ ഡി ട്യൂബ് ലൈറ്റുകളും വ്യാവസായിക ഉപഭോക്താക്കൾക്ക് ഊർജ്ജ സംരക്ഷണ അവാർഡുമായിരിക്കും സമ്മാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button