Latest NewsNewsIndia

യോഗിയുടെയും മോദിയുടെയും ഭാവി ഇല്ലാതാക്കാൻ തനിക്കു കഴിയും -കാവിപ്പടയുടെ മുന്നേറ്റം തടയുമെന്നും ലാലു പ്രസാദ് യാദവ്

 
പാറ്റ്‌ന: വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന് ബിഹാര്‍ മോഡല്‍ മഹാഖ്യം രൂപീകരിക്കുമെന്നും കാവിപ്പടയുടെ മുന്നേറ്റം തടയുമെന്നും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. താൻ വിചാരിച്ചാൽ മോദിയുടെയും യോഗിയുടെയും ഭാവി ഇല്ലാതാക്കാൻ കഴിയുമെന്നും ലാലു പറഞ്ഞു.
 
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം രൂപീകരിക്കുമെന്നും ഇതിലേക്ക് മതേതര കക്ഷി നേതാക്കളായ മമത ബാനര്‍ജി, അഖിലേഷ് യാദവ്, സോണിയ ഗാന്ധി, നിതീഷ് കുമാര്‍, ബിജു പട്‌നായിക്  അരവിന്ദ് കേജ്രിവാള്‍  തുടങ്ങിയ നേതാക്കളെ ക്ഷണിക്കുമെന്നും ലാലു പറഞ്ഞു.പാവപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി മോദി ഒന്നും ചെയ്യുന്നില്ലെന്നും ജനങ്ങളെ വിഡ്ഢിയാക്കുകയാണെന്നും ലാലു ആവർത്തിച്ചു.
 
മോദിയും യോഗിയും പിന്തുടരുന്നത് ആർ എസ് എസിന്റെ ആശയങ്ങളാണെന്നും സവർണ്ണ മേധാവിത്വം ആണെന്നും ലാലു പറഞ്ഞു.ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഏതെങ്കിലും വിധത്തിലുള്ള അഭിപ്രായ ഭിന്നതയില്ലെന്നു ലാലു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button