വാഗമണ്‍: കാഞ്ഞാര്‍ പുള്ളിക്കാനം മേജര്‍ ഡിസ്ട്രിക്ട് റോഡിനിരുവശത്തുമായി വ്യാപകമായ ഭൂമികയ്യേറ്റം തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം കണ്ടെത്തി. ഇവിടെ സ്ഥാപിച്ചിരിക്കുന്ന 15 കുരിശും സർക്കാർ ഭൂമിയിലാണ്.കുരിശു സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സമീപത്ത് താമസിക്കുന്ന രണ്ടുപേര്‍ക്ക് നോട്ടീസ് നല്‍കാനായി റവന്യൂസംഘം എത്തിയെങ്കിലും അവകാശികൾ ആരും എത്തിയില്ല.
അതെ സമയം വാഗമണിൽ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കൂട്ടിക്കൽ പഞ്ചായത്തിലെ മൊട്ടക്കുന്നുകൾ ഭൂമാഫിയ ഇടിച്ചുനിരത്തിയുള്ള കെട്ടിട നിർമ്മാണം വ്യാപകമായതായാണ് ബിജെപി ആരോപിക്കുന്നത് .കേരളത്തിലെ പല പ്രദേശങ്ങളും ഉത്തരാഖണ്ഡിനു സമാനമാണെന്നു ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാനനേതൃത്വം കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്.
കയ്യേറ്റ ഭൂമിയിലധികവും. ലോല, അതിലോല പ്രദേശങ്ങളാണ് അവിടെനിന്ന് പുല്ല് പറിക്കാൻ പോലും അധികാരമില്ലാത്തപ്പോഴാണ് ജെസിബി ഉപയോഗിച്ച് കുന്നുകൾ ഇടിച്ചുനിരത്തുന്നതെന്ന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കൂടാതെ ബിജെപി എംടി രമേഷിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ പ്രക്ഷോഭം നടത്താനും തീരുമാനിച്ചു.റോഡിന്റെ മറുവശത്ത് കുന്നിന്റെ ഭാഗമായുള്ള 12 ഏക്കറില്‍ സര്‍ക്കാര്‍ഭൂമി കയ്യേറി നിരയായി 15 കുരിശുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
വെറും രണ്ടു മാസം മുന്‍പാണ് ഒരു കുരിശ് സ്ഥാപിച്ചിരിക്കുന്നത്.കുരിശുകളെ ബന്ധിപ്പിച്ച് നാലടി വീതിയില്‍ ഒരു റോഡ് വെട്ടിത്തെളിച്ചിട്ടുണ്ട്.പാപ്പാത്തി ചോലയിലെ കയ്യേറ്റക്കാരന്‍ ആയ സ്പിരിറ്റ് ഇന്‍ ജീസസ് ടോം സഖറിയയുടെ കുടുംബമായ വെള്ളൂക്കുന്നേല്‍ ഉണ്ണിക്കുഞ്ഞ് ആണ് ഈ കയ്യേറ്റങ്ങളുടെ പിന്നിലെന്ന് ആരോപണമുണ്ട്.
Post Your Comments