Kerala

സിമി ആയുധ കേസിൽ കോടതി വിധി ഇങ്ങനെ

കൊച്ചി : സിമി ആയുധ പരിശീലന കേസിൽ പതിനെട്ടു പേർ കുറ്റക്കാർ. പതിനേഴുപേരെ എൻ.ഐ.എ കോടതി വിട്ടയച്ചു. യുഎപിഎ, ആയുധ നിയമം എന്നിവ പ്രതികൾക്കെതിരെ നിലനിൽക്കുമെന്നും കോടതി അറിയിച്ചു . പ്രതിയായ നാലു മലയാളികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ശാദുലി, ശിബിലി, ആലുവ സ്വദേശികളായ മുഹമ്മദ് അന്‍സാര്‍ നദ്‌വി, അബ്ദുല്‍ സത്താര്‍, തുടങ്ങി 35 ഓളം പേരാണ് കേസിലെ പ്രതികള്‍. 31ാം പ്രതി ശൈഖ് മഹ്ബൂബ് ഭോപാലില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.

2017 ജനുവരി 23നാരംഭിച്ച വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ സാക്ഷികളായി 77 പേരെ വിസ്തരിച്ചു. അഹമ്മദാബാദ്, ബംഗളൂരു, ഡല്‍ഹി, ഭോപ്പാല്‍ ജയിലുകളില്‍ കഴിയുന്ന പ്രതികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിധി കേള്‍ക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. 2007 ഡിസംബര്‍ 10 മുതല്‍ 12 വരെ തീയതികളില്‍ കോട്ടയം വാഗമണ്ണിലെ തങ്ങള്‍പാറയില്‍ നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ രഹസ്യയോഗം ചേര്‍ന്ന് ആയുധ പരിശീലനം നടത്തിയെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button