Latest NewsNewsIndia

വാഗമണ്ണില്‍ പഴയ സിമി ക്യാമ്പിന് സമീപം തീവ്രവാദികൾ? പൊലീസ് അന്വേഷണം പുരോഗമിക്കുന്നു

കോട്ടയം: വാഗമണ്ണില്‍ തീവ്രവാദികൾ എത്തിയതായി പൊലീസ്. വാഗണ്ണില്‍ മുമ്പ് സിമി ക്യാമ്പ് നടന്നതിന് സമീപമാണ് തീവ്രവാദി സംഘത്തെ കണ്ടത്. കഴിഞ്ഞ ഡിസംബര്‍ 17 നാണ് സിമി ക്യാമ്പിന് സമീപം ഏഴു പേരടങ്ങുന്ന സംഘമെത്തിയത്.

കര്‍ണാടക രജിസ്ട്രേഷനുള്ള കെ.എ 05 AG 2668 നമ്പരിലുള്ള ടോയോട്ട എത്തിയോസ് കാറിലാണ് സംഘം എത്തിയത്. എന്നാല്‍ ഈ നമ്പര്‍ കര്‍ണാടകയിലുള്ള ഒരു ലോറിയുടേതാണെന്ന് വാഗമണ്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

സിമി ക്യാമ്പ് നടന്ന സ്ഥലത്തിന് സമീപം പുലര്‍ച്ചെ രണ്ടരയോടെയാണ് തകരാറിലായ നിലയില്‍ വാഹനം നാട്ടുകാര്‍ കണ്ടെത്തിയത്. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പഴേയ്ക്കും ഇവര്‍ വാഹനവുമായി രക്ഷപ്പെട്ടു. സമീപത്തെ മുസ്ലിം പള്ളിയില്‍ നിസ്‌കരിക്കാന്‍ എത്തിയതാണ് എന്നാണ് നാട്ടുകാരോട് ഇവര്‍ അറിയിച്ചത്. എന്നാല്‍ ഹിന്ദി സംസാരിക്കുന്ന സംഘം പള്ളിയില്‍ എത്തിയിട്ടില്ലന്ന് പോലീസ് സ്ഥിരികരിച്ചിട്ടുണ്ട്.

മുമ്പ് വാഗമണ്ണില്‍ സിമി ക്യാമ്പ് നടന്നപ്പോള്‍ സഹായിച്ചവര്‍ ഇടുക്കി കാഞ്ഞാര്‍ സ്വദേശികളാണെന്ന് NIA കണ്ടത്തിയിരുന്നു. ഇവരുമായി ഏഴംഗസംഘത്തിന് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. വാഹനം കണ്ടെത്തിയത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഡി.ജി.പിക്കും എന്‍.ഐ.എയ്ക്കും പോലീസ് കൈമാറിയിട്ടുണ്ട്.

ALSO READ: സുലൈമാനി വധം കിമ്മിന് ഞെട്ടലുണ്ടാക്കിയോ? ഡോണൾഡ് ട്രംപ് ഉത്തര കൊറിയയ്ക്ക് നൽകിയത് ഒരു സന്ദേശം; വിശദാംശങ്ങൾ ഇങ്ങനെ

കേരളത്തില്‍ വനമേഖലകള്‍ കേന്ദ്രീകരിച്ച് തീവ്രവാദ സംഘത്തിന്റെ പ്രവര്‍ത്തനം സജീവമാണെന്ന് കേന്ദ്ര ഇന്റലിജന്‍സ് സംഘം നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.. ഇത് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് വാഗമണ്‍ കേന്ദ്രീകരിച്ച് വീണ്ടും എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button