KeralaLatest NewsNews

മരണപ്പാച്ചിൽ നടത്തുന്ന വാഹനങ്ങൾ നിയന്ത്രിക്കാതെ നിയമപാലകർ; വേറിട്ട രീതിയിൽ നാട്ടുകാർ പ്രതിഷേധിച്ചത് ഇങ്ങനെ

പീരുമേട്: വാഗമൺ – ഉളുപ്പുണി, വണ്ടിപ്പെരിയാർ – സത്രം റൂട്ടിൽ ജീപ്പ് വാഹനങ്ങൾ മരണപ്പാച്ചിൽ നടത്തുന്ന സാഹചര്യത്തിൽ നടപടിയെടുക്കാതെ അധികൃതർ. ട്രെക്കിങ് ജീപ്പ് അപകടങ്ങൾ ഇവിടെ തുടർക്കഥയാണ്. വിനോദസഞ്ചാരികളുടെ ജീവന് യാതൊരു സുരക്ഷയും ഇല്ല. മരണപ്പാച്ചിൽ നടത്തുന്ന ജീപ്പ് സർവീസുകളെ നിയന്ത്രിക്കാൻ നിയമപാലകർക്ക് കഴിയാത്ത സാഹചര്യം അപകടങ്ങളുടെ എണ്ണം വർധിപ്പിക്കുന്നു. ഇവിടുത്തെ കൊടുംവളവ്, പാറക്കെട്ടുകൾ, എന്നിവ അപകടങ്ങൾ വിളിച്ചുവരുത്തുന്നു. കുത്തനെയുള്ള ഇറക്കം, ഉയരത്തിലുള്ള മലനിരകൾ ഇത്തരത്തിൽ അപകട സാധ്യത നിറഞ്ഞ റോഡുകളിലൂടെ മത്സരയോട്ടം നടക്കുമ്പോൾ പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കാഴ്ചക്കാരായി മാറി നിൽക്കുന്നുവെന്നാണ് ആരോപണം. അമിത വേഗം കാരണം നാട്ടുകാരും പൊറുതി മുട്ടിയിരിക്കുകയാണ്. വേഗം കുറച്ചു വാഹനം ഓടിച്ചില്ലെങ്കിൽ അടികൊടുക്കുമെന്നു ബാനർ എഴുതിക്കെട്ടേണ്ട സ്ഥിതിവരെയായി. ജില്ലാ ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ ഭാരവാഹികളും പരാതികൾ പലതും കണ്ടില്ലെന്ന് നടിക്കുന്നു എന്ന ആക്ഷേപവും ശക്തം.

ALSO READ: പുത്തുമല ദുരന്തം: അടിയന്തര ധനസഹായമായ പതിനായിരം രൂപ പോലും പലർക്കും കിട്ടിയിട്ടില്ല; അവഗണന തുടരുന്നു

ജീപ്പുകൾക്ക് സമയക്രമം നിശ്ചയിക്കാൻ കഴിയാത്ത അവസ്ഥ. ഇത് മത്സരയോട്ടത്തിനു ഇടയാക്കുന്നു. വിവിധ വകുപ്പുകളുടെ ഏകോപനം, അവലോകനം.ഡ്രൈവർമാർക്ക് ആവശ്യമായ നിയമ ബോധവൽക്കരണം നൽകാത്ത സ്ഥിതി. ട്രക്കിങ് നടത്തുന്ന വാഹനങ്ങളുടെ കാര്യക്ഷമത, ഡ്രൈവർമാരുടെ പരിചയസമ്പത്ത് എന്നിവ പരിശോധിക്കാറില്ല. വാഹനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നു ഉണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം നടത്താറില്ല. ഓരോ ട്രിപ്പുകളിലും കയറ്റാവുന്ന സഞ്ചാരികളുടെ എണ്ണം സംബന്ധിച്ച കർശന നിർദേശം നടപ്പാക്കൂന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button