ന്യൂഡല്‍ഹി: ഇനി ഇന്ത്യ അടങ്ങിയിരിക്കില്ല, പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കി കേന്ദ്രസര്‍ക്കാര്‍. രണ്ടു സൈനികരെ കൊലപ്പെടുത്തുകയും അവരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന്റെ നടപടിക്ക് തക്ക തിരിച്ചടി നല്‍കാനാണ് നിര്‍ദ്ദേശം.
തുടര്‍ന്ന് കരസേന മേധാവി ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമെന്നാണ് സൂചന. സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക്കിസ്ഥാന്റെ നടപടി നിന്ദ്യവും മനുഷ്യത്വരഹിതവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പാക്ക് സൈന്യത്തിന്റെ കിരാത നടപടിക്കു ഉചിതമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ കരസേനയും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments