ദുബായ്: ബ്ലൂ വെയിൽ എന്ന വീഡിയോ ഗെയിം കളിക്കുന്നവർ അമ്പതാം ദിവസം ആത്മഹത്യ ചെയ്യുമെന്ന് മുന്നറിയിപ്പ്. റഷ്യയില്‍ തുടങ്ങിയെന്ന് കരുതപ്പെടുന്ന ഈ വീഡിയോ ഗെയിം ഇപ്പോൾ യൂറോപ്പിലേക്കും അമേരിക്കയിലേക്കും വ്യാപിച്ചിട്ടുണ്ട്. ഒരു മൈന്‍ഡ് മാനിപ്പുലേറ്റിംഗ് ഗെയിമാണ് ബ്ലൂ വെയ്ല്‍. ഇത് കളിക്കുന്ന ആളിന്റെ മനസിനെ നിയന്ത്രിക്കാനും അവരെ ആത്മഹത്യയിലേക്ക് തള്ളിവിടാനും ഈ ഗെയിമിനാകും.
ഗെയിം തുടങ്ങുമ്പോൾ ചില ചലഞ്ചുകൾ ഉണ്ടാകും. രാത്രി ഒറ്റയ്ക്ക് ഇരുന്ന് ഹൊറര്‍ സിനിമകള്‍ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയില്‍ മുറിവുണ്ടാക്കുക, രാത്രിയിലെ ചില പ്രത്യേക സമയങ്ങളില്‍ ഉണരുക എന്നിങ്ങനെയുള്ള ചലഞ്ചുകൾ നേരിടേണ്ടിവരും. ഈ ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും വേണം. അമ്പതാം ദിവസം നേരിടേണ്ടി വരുന്ന ചലഞ്ച് സ്വയം മരണം വരിക്കുക എന്നതാണ്. ഇത്തരത്തില്‍ നൂറോളം പേര്‍ റഷ്യയില്‍ മാത്രം മരണപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
ഗെയിമിൽ നിന്ന് പുറത്ത് പോകാനും സാധിക്കില്ല. ച ഈ ആപ്ലിക്കേഷന്‍ ഒരിക്കല്‍ സ്വന്തം ഫോണില്‍ ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ ഡിലീറ്റ് ചെയ്യാൻ സാധിക്കില്ല. മാത്രവുമല്ല ഈ ആപ്പിലൂടെ മൊബൈലിലെ എല്ലാ വിവരങ്ങളും ഇവർ ഹാക്ക് ചെയ്യാനും കഴിയും. മാനസിക നില തെറ്റിയ ഒരു കൂട്ടം ആളുകള്‍ അല്ലെങ്കില്‍ ഒരു വ്യക്തി ആയിരിക്കണം ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുന്നൂറോളം നിരപരാധികളുടെ ജീവനെടുത്ത സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആരും ഇവരുടെ ചതിയില്‍ വീഴരുതെന്നും ഹാക്കിങ് സംഘമായ അനോണിമസ് മുന്നറിയിപ്പ് ഇറക്കിയിരുന്നു. കുട്ടികള്‍ ഇന്‍റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നത് എന്തൊക്കെയാണെന്ന് കൃത്യമായും നിരീക്ഷിക്കണമെന്ന് ചില സ്കൂളുകള്‍ ഇതിനോടകം തന്നെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
Post Your Comments