അബുദാബി:അബുദാബിയിൽ 12 മീറ്ററിലധികം നീളമുള്ള അപൂർവയിനം തിമിംഗലത്തെ കണ്ടെത്തി. സമുദ്ര സർവേകളിലൂടെയാണ് അപൂർവയിനം ബ്രെയിഡ് തിമിംഗലത്തെ കണ്ടെത്തിയതെന്ന് അബുദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു. അബുദാബിയിൽ കണ്ടെത്തിയ തിമിംഗലം എമിറേറ്റിലെ വെള്ളത്തിന്റെ ഗുണനിലവാരം ഉയർന്നതാണെന്ന സൂചന നൽകുന്നതായാണ് അധികൃതർ നൽകുന്ന വിവരം.
ബലീൻ തിമിംഗലത്തിന്റെ ഒരു ഇനത്തെയാണ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള തിമിംഗലത്തിന്റെ നീളം സാധാരണയായി 12 മുതൽ 16 മീറ്റർ വരെയാണ്. 12 മുതൽ 22 ടൺ വരെയാണ് ഭാരം. കടലിൽ ഇത്തരം തിമിംഗലത്തെ കണ്ടാൽ, അവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പാരിസ്ഥിതിക അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ 800555 എന്ന നമ്പറിൽ ബന്ധപ്പെടാം.
Post Your Comments