KeralaNews

പാമ്പുകളെ പരിസരത്ത് നിന്ന് അകറ്റിനിർത്താനുള്ള മാർഗവുമായി വാവ സുരേഷ്

കൊല്ലം: പാമ്പുകളെ അകറ്റാൻ വെളുത്തുള്ളി പ്രയോഗം ശരിയല്ലെന്ന് വാവ സുരേഷ്. പകരം പച്ചവെള്ളത്തില്‍ അല്‍പം മണ്ണെണ്ണ ചേര്‍ത്ത്‌ വീടിന്‌ ചുറ്റും തളിച്ചാല്‍ പാമ്പുകൾ അടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചാത്തിനാംകുളം പീപ്പിള്‍സ്‌ ലൈബ്രറിയുടെ കളിവീട്‌ അവധിക്കാല ക്യാമ്പില്‍ പാമ്പുകളെ അറിയാം എന്ന വിഷയത്തില്‍ ക്ലാസ്‌ എടുക്കുകയായിരുന്നു വാവ സുരേഷ്.

നിരുപദ്രവകാരികളായ മനുഷ്യരുടെ ആക്രമണത്തില്‍ നിന്നും പാമ്പുകളെ രക്ഷിച്ച്‌ അവയ്‌ക്കിണങ്ങുന്ന ആവാസ വ്യവസ്‌ഥയില്‍ ജീവിക്കാന്‍ അവസരം കൊടുക്കുക എന്നതാണ് ലക്ഷ്യമെന്നും അതിനാലാണ് പാമ്പ് പിടുത്തം ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button