ന്യൂഡൽഹി: ഇന്ത്യൻ സൈനികരുടെ മൃതദേഹത്തോട് പാകിസ്ഥാൻ അനാദരവ് കാണിച്ചതിനെതിരെ പ്രതിഷേധവുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായത് ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്നും ഇത്തരം നടപടികള്‍ യുദ്ധകാലത്തുപോലും കേട്ടുകേള്‍വിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും രാജ്യത്തിന് സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും അവര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് രണ്ട് ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ പാക് സൈന്യം വികൃതമാക്കിയത്. പട്രോളിംഗ് നടത്തുകയായിരുന്ന 22 സിഖ് റെജിമെന്റിലെ ഒമ്പത് സൈനികര്‍ക്ക് നേരെ പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം വെടിയുതിർക്കുകയും പിന്നീട് ഇവരുടെ മൃതദേഹങ്ങൾ വികൃതമാക്കുകയുമായിരുന്നു.
Post Your Comments