KeralaLatest NewsNews

ജമാഅത്തെ ഇസ്ലാമിയുടെ 14 പുസ്തകങ്ങള്‍ മൂന്നംഗ സര്‍ക്കാര്‍ സമിതി പരിശോധിക്കും

തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ 14 പുസ്തകങ്ങള്‍ ദേശവിരുദ്ധ പരാമര്‍ശമുണ്ടോ എന്നു പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇന്റലിജന്‍സ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിക്കു രൂപം നല്‍കി.
 
ഇന്റലിജന്‍സ് മേധാവി ബി.എസ് മുഹമ്മദ് യാസീന്‍, പി.ആര്‍.ഡി ഡയറക്ടര്‍ ഡോ. കെ. അമ്പാടി, മുന്‍ എം.പി സെബാസ്റ്റ്യന്‍പോള്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.വര്‍ഗീയ രാഷ്ട്രീയം മിത്തും യാഥാര്‍ത്ഥ്യവും, ബുദ്ധന്‍യേശുമുഹമ്മദ്, ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം, ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരംകിട്ടാത്ത ചോദ്യങ്ങളും, ഒരു ജാതി, ഒരു ദൈവം, പ്രകാശം പരത്തുന്ന പ്രസ്ഥാനം, മതേതരത്വം ജനാധിപത്യം വിശകലനം, ജയില്‍ അനുഭവങ്ങള്‍, സത്യസാക്ഷ്യം, യേശുവിന്റെ പാത മുഹമ്മദിന്റെയും, ജമാഅത്തെ ഇസ്ലാമി ലഘുപരിചയം തുടങ്ങിയ പുസ്തകങ്ങള്‍ ഇവയില്‍പ്പെടുന്നു. ജൂണ്‍ 27ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button