Latest NewsIndiaNews

ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കൊലപാതകം നിഗൂഢത നീങ്ങുന്നില്ല : എല്ലാം അറിയുന്നത് ഒരാള്‍ക്ക് മാത്രം

ചെന്നൈ: ജയലളിതയുടെ മരണവും ഇതേ തുടര്‍ന്നുള്ള ശശികലയുടെ രംഗപ്രവേശവും എല്ലാം തമിഴ്‌നാടിനെയും തമിഴ്‌നാട് രാഷ്ട്രീയത്തെയും ഇളക്കി മറിച്ചിട്ട് അധികം നാളായിട്ടില്ല. ഇപ്പോള്‍ ജയലളിതയുമായി ബന്ധപ്പെട്ട് ദുരൂഹത ഉയര്‍ത്തി മറ്റൊരു കാര്യവും ഉയര്‍ന്നുവരുന്നു.

ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്റ്റേറ്റിലെ കൊലപാതകവും മോഷണവും സംബന്ധിച്ച നിഗൂഢതകളുമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. എസ്റ്റേറ്റിലെ കൊലപാതകത്തിന് പിന്നിലെ കേസിലെ ഒന്നാം പ്രതി മരിച്ചതും രണ്ടാം പ്രതിക്കുണ്ടായ അപകടവുമെല്ലാം ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. എസ്റ്റേറ്റില്‍ നിന്നും വിലപ്പെട്ട രഹസ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നും ഇല്ലെന്നും വാദങ്ങളുണ്ട്. എല്ലാമറിയുന്ന ഒരാളേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂ. അത് ശശികലയാണ്.

അതേസമയം ഇക്കാര്യങ്ങള്‍ ശശികലയോട് ചോദിച്ചാല്‍ അവര്‍ ഏത് വിധത്തിലാണ് ഇതിനോട് പ്രതികരിക്കുകയെന്ന് ആശങ്കയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button