KeralaLatest NewsNews

ഒന്നര വര്‍ഷം മുമ്പ് ഉപേക്ഷിച്ച ചുവന്ന കാറിനെ തേടി ആരും വരാത്തതില്‍ ദുരൂഹത

കാറില്‍ നാല് പേര്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍

കണ്ണൂര്‍: ഒന്നര വര്‍ഷം മുമ്പ് ഉപേക്ഷിച്ച ചുവന്ന കാറിനെ തേടി ആരും എത്താത്തതില്‍ ദുരൂഹത. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ കാങ്കോലിനോട് ചേര്‍ന്നാണ് ചുവന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നത്.

Read Also: 14 വയസ്സും, ആറുമാസവുമുള്ള സഹോദരിമാരെ പീഡിപ്പിച്ച 40 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

ചുവന്ന നിറത്തിലുള്ള ഫിയറ്റ് പാലിയോ കാറാണ് ദുരൂഹമായി ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നത്.

KL 13 T 7815 നമ്പറിലുള്ള ഈ കാര്‍ ഒന്നര വര്‍ഷം മുമ്പ് പകല്‍ സമയത്ത് ഈ റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ഓഫ് ആയി പോയതാണെന്ന് പറയുന്നു. അന്ന് വാഹനത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇപ്പോള്‍ മെക്കാനിക്കിനെയും വിളിച്ചു വരാമെന്ന് പറഞ്ഞു വാഹനം അടുത്തുള്ള വായനശാലക്ക് സമീപത്തേയ്ക്ക് തള്ളിനീക്കിയ ശേഷം നാല് പേരും സ്ഥലം വിട്ടതാണ്. പിന്നെ അവരെ കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ഈ സംഭവത്തിന് പിന്നില്‍ കാര്യമായ ദുരൂഹതയുണ്ട് എന്നാണ് സംശയിക്കുന്നത്. ഒന്നരവര്‍ഷം മുമ്പ് ഉപേക്ഷിക്കപ്പെട്ട വണ്ടി ആയതിനാലും, പ്രദേശത്ത് സിസിടിവി ഇല്ലാത്തതും പൊലീസ് അന്വേഷണം മന്ദഗതിയിലാകും എന്നാണ് നിഗമനം.

വണ്ടിയുടെ രജിസ്ട്രേഷന്‍ നമ്പറുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button