![Karyancode-river](/wp-content/uploads/2020/08/karyancode-river.jpg)
നെടുങ്കണ്ടം: കൂട്ടാര്‍ പാറക്കടവിനു സമീപം പുഴയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുണാപുരം പാട്ടുപാറയില്‍ സുനിലി(40)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Also : പൊറോട്ട സ്നേഹികൾക്ക് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത സ്ഥലം: ഭക്ഷണപ്രിയരെ കാത്തിരിക്കുന്ന തെരുവുകൾ
ഇന്നലെ രാവിലെയാണ് പാറക്കടവ് ആറ്റില്‍ ഒരാള്‍ മരിച്ചു കിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇയാളെ കാണാതായിരുന്നു.
കമ്പംമെട്ട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
Post Your Comments