ന്യൂഡല്‍ഹി : പ്രപഞ്ചത്തെ രഹസ്യങ്ങള്‍ ഇന്നും മനുഷ്യന് അപ്രാപ്യമാണ്. സാങ്കേതിക വിദ്യകള്‍ ഇത്ര പുരോഗമിച്ചിട്ടും ഭൂമിക്ക് പുറത്തുള്ള പലതും ഇപ്പോഴും മനുഷ്യന് നിഗൂഢമാണ്. ഇപ്പോള്‍ ആശങ്കയുളവാക്കുന്ന ഒരു വാര്‍ത്തയാണ് ശാസ്ത്രലോകത്തു നിന്നും വന്നിരിക്കുന്നത്. മണിക്കൂറില്‍ മൂന്ന് തവണ ഭീമാകാരമായ ഊര്‍ജം പുറപ്പെടുവിക്കുന്ന നിഗൂഢമായ വസ്തു ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി . പ്രപഞ്ചത്തിലെ റേഡിയോ തരംഗങ്ങള്‍ ടീം മാപ്പിംഗ് ചെയ്യുന്നതിനിടയിലാണ് നിഗൂഢ വസ്തുവിനെ കണ്ടതെന്ന് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ജ്യോതിശാസ്ത്രജ്ഞര്‍ മുമ്പ് കണ്ടിട്ടുള്ളതില്‍ നിന്ന് വളരെ വ്യത്യസ്തമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇത് ഒരു ന്യൂട്രോണ്‍ നക്ഷത്രമോ അള്‍ട്രാ-പവര്‍ഫുള്‍ കാന്തിക നക്ഷത്രമോ ആയിരിക്കാമെന്നും സംശയമുണ്ട്.
ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ബഹിരാകാശത്ത് കറങ്ങുന്നതായി തോന്നുന്ന വിചിത്രമായ വസ്തു, ഓരോ ഇരുപത് മിനിറ്റിലും ഊര്‍ജ്ജം പുറത്ത് വിടുന്നു . ഇത് ആകാശത്തിലെ ഏറ്റവും തിളക്കമുള്ള റേഡിയോ സ്രോതസ്സുകളില്‍ ഒന്നാണെന്നും നിഗമനം ഉണ്ട് .
ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്‌ട്രോണമി റിസര്‍ച്ചിന്റെ കര്‍ട്ടിന്‍ യൂണിവേഴ്സിറ്റി നോഡില്‍ നിന്നുള്ള അസ്ട്രോഫിസിസ്റ്റായ ഡോ.നതാഷ ഹര്‍ലി-വാക്കറാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
‘ഞങ്ങളുടെ നിരീക്ഷണങ്ങള്‍ക്കിടയില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വസ്തു പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്തു. അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരു ജ്യോതിശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ഇത് ഒരുതരം ഭയാനകമായിരുന്നു, കാരണം ആകാശത്ത് ഇങ്ങനെ സ്ഥിതി ചെയ്യുന്നതായി ഒന്നുമുണ്ടായിരുന്നില്ല . അത് ശരിക്കും ഭൂമിയോട് വളരെ അടുത്താണ്’ നതാഷ ഹര്‍ലി പറഞ്ഞു.
Post Your Comments