കോഴിക്കോട് : ടി.പി. സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. കോഴിക്കോട് കുറ്റ്യാടിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സെന്‍കുമാര്‍ സര്‍ക്കാരിന് ഒരു തരത്തിലും ഭീഷണിയല്ലെന്നും സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്നും മന്ത്രി ജി.സുധാകരന്‍. കോടതിവിധിയുടെ മറപറ്റി സര്‍ക്കാരിനെ മോശക്കാരാക്കാന്‍ ശ്രമിച്ചാല്‍ സുപ്രീം കോടതിയില്‍ റിട്ട് സമര്‍പ്പിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് സെന്‍കുമാര്‍ മറക്കേണ്ട. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് അദ്ദേഹം തന്നെത്തന്നെ തോല്‍പ്പിച്ചെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് സെന്‍കുമാര്‍ യു.ഡി.എഫിനു വേണ്ടി വോട്ടു പിടിക്കുകയായിരുന്നു. അതുകൊണ്ട് അദ്ദേഹം മോശക്കാരനാകുന്നുവെന്നല്ല. സുപ്രീംകോടതി കാണുന്ന പോലെ അത്ര മാന്യനൊന്നുമല്ല സെന്‍കുമാര്‍. എല്ലാരും നാട്ടിലെന്താണ് ചെയ്യുന്നതെന്ന് സുപ്രീംകോടതിക്ക് അറിയില്ലല്ലോ. അതുകൊണ്ട് സുപ്രീംകോടതി വിധി എന്ന മറ വച്ചുകൊണ്ട്, സര്‍ക്കാരിനെ മോശക്കാരാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും സുധാകരന്‍ പറഞ്ഞു.
Post Your Comments