തിരുവനന്തപുരം: സ്ത്രീവിരുദ്ധ പ്രയോഗം നടത്തിയെന്ന് ആരോപിച്ച് അഡ്വ.ജയശങ്കറിനെതിരെ സി.പി.എം സൈബര്‍ പോരാളികള്‍. സി.പി.എം അണികളുടെ ഏറ്റവും വലിയ ശത്രുക്കളുടെ പട്ടികയിലാണ് അഡ്വ. ജയശങ്കറിന്റെ സ്ഥാനം. ചാനല്‍ ചര്‍ച്ചകളില്‍ തന്റെ വിമര്‍ശന ശൈലി വെച്ച് വെട്ടിത്തുറന്ന് പറയുന്നതു കൊണ്ടാണ് അദ്ദേഹം എപ്പോഴും സൈബര്‍ സഖാക്കളുടെ കണ്ണില്‍ കരടാകുന്നത്. മൂന്നാര്‍ പൊമ്പിളൈ സമരത്തില്‍ അടക്കം മന്ത്രി മണിയെ വിമര്‍ശിക്കുകയാണ് ജയശങ്കര്‍ ചെയ്തിരുന്നത്.
എന്തായാലും അഡ്വ. ജയശങ്കര്‍ ഇപ്പോള്‍ പുലിവാല്‍ പിടിച്ചിരിക്കുന്നത് നളിനി നെറ്റോയെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ്. ന്യൂസ് 18 ചാനലിലെ ചര്‍ച്ചയില്‍ നളിനി നെറ്റോയെ കുറിച്ച് ജയശങ്കര്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് ആധാരമായത്. സെന്‍കുമാര്‍ വിഷയത്തില്‍ ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ചാണ് ജയശങ്കര്‍ പരാമര്‍ശം നടത്തിയത്.
ഇടതു സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് ബോധോദയം ഉണ്ടാകുകയാണ്. ‘അവര്‍ ഏതു മുരിക്കിന്റെ ചുവട്ടില്‍ ഇരുന്നപ്പോള്‍ ആണ് ബോധോദയം ഉണ്ടായത് എന്നറിയില്ല’- ഇതായിരുന്നു ജയശങ്കറിന്റെ വാക്കുകള്‍. ഈ വാക്കുകള്‍ സ്ത്രീവിരുദ്ധമാണെന്നാണ് സി.പി.എം അനുകൂലികളുടെ വിമര്‍ശനം.
അഭിഭാഷകന്‍ കൂടിയായ ജയശങ്കര്‍ ഇങ്ങനെ പറഞ്ഞതില്‍ യാതൊരുതെറ്റുമില്ലേ എന്നാണ് അവരുടെ ചോദ്യം. എന്നാല്‍, വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ ജയശങ്കര്‍ തയ്യാറായിട്ടില്ല.
Post Your Comments