മലേഷ്യ : ഇറക്കമില്ലാത്ത വസ്ത്രം ധരിച്ച് യൂത്ത് ടൂര്‍ണമെന്റിനെത്തിയ പെൺകുട്ടിയെ ചെസ് മത്സരത്തില്‍ പങ്കെടുപ്പിക്കാതെ സംഘാടകര്‍ മടക്കി അയച്ചു. മുട്ടിനു താഴെ ഇറക്കമില്ലാത്ത പാവാട ധരിച്ചെത്തിയ പന്ത്രണ്ട് വയസ്സുകാരി മറ്റുള്ളവരില്‍ പ്രകോപനം ഉണ്ടാക്കുമെന്ന് പറഞ്ഞാണ് മത്സരത്തില്‍ നിന്നൊഴിവാക്കിയത്.
മലേഷ്യയില്‍ നടന്ന ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ മുട്ടിനു താഴെ ഇറക്കമുള്ള വസ്ത്രം ധരിക്കാതെ പങ്കെടുക്കാനാകില്ലെന്ന് ടൂര്‍ണമെന്റ് ഡയറക്ടറാണ് പെണ്‍കുട്ടിയെ അറിയിച്ചതെന്ന് പരിശീലകന്‍ കൗശല്‍ കാന്‍ദാര്‍ പറഞ്ഞു. മത്സരത്തിന്റെ ആദ്യ റൗണ്ട് കളിക്കാന്‍ സംഘാടകര്‍ പെണ്‍കുട്ടിയെ അനുവദിച്ചിരുന്നു. എന്നാൽ രണ്ടാം റൗണ്ടിലേക്ക് പ്രവേശനം ലഭിച്ചപ്പോള്‍ വസ്ത്രം മാറാതെ കളിക്കാന്‍ സാധിക്കില്ല എന്ന് സംഘാടകര്‍ അറിയിച്ചു. അപ്പോഴേക്കും സമയം പത്ത് മണിയായി കഴിഞ്ഞിരുന്നു. ഈ സമയം കടകളെല്ലാം അടച്ചതിനാല്‍ മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുകയല്ലാതെ മറ്റൊരു മാര്‍ഗം ഇല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ചെസ് മത്സരത്തില്‍ ഡ്രസ് കോഡ് സംഘാടകര്‍ നേരത്തെ നിശ്ചയിക്കാറുണ്ട്. എന്നാൽ ഇവിടെ സംഘാടകര്‍ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട് നേരത്തെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നില്ല.
Post Your Comments