ലക്‌നൗ: ഉദ്യോഗസ്ഥര്‍ക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അന്ത്യശാസനം. ഉത്തര്‍പ്രദേശിലെ റോഡിലൂടെ യാത്രചെയ്താല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിപോലും സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യും എന്ന മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ തിരഞ്ഞെടുപ്പ് അവകാശവാദത്തിന് മറുപടിയായിട്ടാണ് ഉദ്യോഗസ്ഥര്‍ക്ക് യോഗി ആദിത്യനാഥ് അന്ത്യശാസനം നൽകിയത്. ഉത്തര്‍പ്രദേശിലെ എല്ലാ റോഡുകളിലെയും കുഴികൾ ജൂണ്‍ 15 നുള്ളില്‍ അടയ്ക്കണമെന്ന് യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം കൊടുത്തു.
ഇനി കുഴിയുള്ള റോഡുകളും വെളിച്ചമില്ലാത്ത തെരുവുകളും സംസ്ഥാനത്തുണ്ടാവില്ല. മാത്രമല്ല ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് യു.പി മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു. അഖിലേഷ് യാദവ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു റോഡിന്റെയും തെരുവ് വിളക്കിന്റെയും കാര്യത്തില്‍ ഏറെ അവകാശവാദമുന്നയിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ദേവ്‌രിയ ജില്ലയില്‍ നടന്ന ഒരു ചടങ്ങിനിടെ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനം നല്‍കിയത്.
ഉത്തർപ്രദേശിലെ എല്ലാ റോഡുകളിൽ നിന്നും അലഞ്ഞുതിരിയുന്ന കഴുതകളെ മാറ്റണമെന്നും യുപി റോഡുകൾ കഴുതകളില്ലാത്ത റോഡുകളായിരിക്കണമെന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി ജനങ്ങള്‍ക്ക് മുന്നില്‍വെച്ച 24 മണിക്കൂറിലും വൈദ്യുതിയെന്നതും ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments