Latest NewsInternationalTechnology

വി​ക്കി​പീ​ഡി​യക്ക് നിരോധനം

തുർക്കി : ആഗോള ഓൺലൈൻ സ്വ​ത​ന്ത്ര വി​ജ്ഞാ​ന​കോ​ശം വി​ക്കി​പീ​ഡി​യക്ക് തുർക്കിയിൽ നിരോധനം. തു​ര്‍​ക്കി​ക്ക് ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന വി​വ​ര​ങ്ങ​ള്‍ വി​ക്കി​പീ​ഡി​യ​യി​ല്‍ ല​ഭ്യ​മാ​യി​രു​ന്നു. നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വി​ക്കി പീ​ഡി​യ​യി​ല്‍​നി​ന്നും ഈ ​വി​വ​ര​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ത്ത​തിനെ തുടർന്നാണ് തു​ര്‍​ക്കി സ​ര്‍​ക്കാ​ര്‍ വി​ക്കി​പീ​ഡി​യ നിരോധിച്ചത്. ദേ​ശീ​യ സു​ര​ക്ഷ​യ്ക്കും ഭീ​ക്ഷ​ണി സൃ​ഷ്ടി​ക്കു​ന്നു എന്ന ആരോപണവും സര്‍ക്കാര്‍ ഉന്നയിക്കുന്നു.
നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്  സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ല്‍ അ​ന്ത​രാ​ഷ്ട്ര ത​ല​ത്തി​ല്‍ തു​ര്‍​ക്കി​ക്ക് എ​തി​രാ​യു​ള്ള പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​ക്കി​പീ​ഡി​യ ഭാ​ഗ​മാ​യെന്ന്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇത് കൂടാതെ ടി​വി, റേ​ഡി​യോ ഡേ​റ്റിം​ഗ് പ​രി​പാ​ടി​ക​ൾ​ക്കും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സു​ഹൃ​ത്തി​നെ​യോ ഇ​ണ​യെ​യോ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ൾ കു​ടും​ബ ബ​ന്ധ​ത്തി​ന്‍റെ പ​വി​ത്ര​ത​യും ശ്രേ​ഷ്ഠ​ത​യും ത​ക​ർ​ക്കു​ന്നു എന്ന കാരണത്താലാണ്  നിരോധനം ഏര്‍പ്പെടുത്തിയതെന്ന് തു​ർ​ക്കി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി നു​മാ​ൻ കു​ർ​ട്ടു​ൾ​മു​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button