ഇസ്ലാമാബാദ്: സുരക്ഷ കണക്കിലെടുത്ത് വിചിത്രമായ നിയമങ്ങളുമായി പാക്കിസ്ഥാനിലെ പ്രശസ്ത യൂണിവേഴ്‌സിറ്റി. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ കിടക്കയില്‍ സുഹൃത്തുക്കളോ സഹോദരങ്ങളോ ഇരുന്നലോ കിടന്നാലോ പിഴ ചുമത്തും.
പാക്കിസ്ഥാനിലെ 37 വര്‍ഷത്തെ പാരമ്പര്യമുള്ള അന്താരാഷ്ട്ര ഇസ്ലാമിക യൂണിവേഴ്‌സിറ്റിയാണ് ഇങ്ങനെയൊരു നടപടി പുറത്തിറക്കിയിരിക്കുന്നത്. സഹോദരിമാര്‍ക്കുപോലും കിടക്ക പങ്കിടാന്‍ പാടില്ല. ആരെങ്കിലും പുതിയ ഉത്തരവ് തെറ്റിക്കുകയാണെങ്കില്‍ വലിയ പിഴയായിരിക്കും ചുമത്തുക. റൂമിലെ കുട്ടികളുടെ കിടക്കകള്‍ തമ്മില്‍ രണ്ടടി എങ്കിലും വ്യത്യാസം ഉണ്ടാകണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
സര്‍വ്വകലാശാല അസിസ്റ്റന്റ് ഡയറക്ടര്‍ നദിയ മാലിക് ആണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ഇസ്ലാമിക യൂണിവേഴ്‌സിറ്റിയുടെ ഏഴ് ഗേള്‍സ് ഹോസ്റ്റലിലായി 2500 പേരാണ് താമസിക്കുന്നത്.
Post Your Comments