ന്യൂഡല്‍ഹി: കേരളാ പോലീസ് മേധാവിയായിരുന്ന തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതിന് പിന്നില്‍ നളിനി നെറ്റോ ഐഎഎസിന് പങ്കുണ്ടെന്ന് വ്യക്തമാക്കി ടി.പി.സെന്‍കുമാര്‍.
സുപ്രീംകോടതി ഉത്തരവ് ഉണ്ടായിട്ടും തന്നെ പോലീസ് മേധാവി സ്ഥാനത്ത് പുനര്‍നിയമിക്കാത്തതിനെതിരേ സുപ്രീംകോടതിയില്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നളിനി നെറ്റോയ്‌ക്കെതിരേ സെന്‍കുമാര്‍ കുറ്റമാരോപിച്ചത്.
സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റുമ്പോള്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു നളിനി നെറ്റോ. സെന്‍കുമാറിനെ മാറ്റി പകരം ലോക്‌നാഥ് ബെഹ്‌റയെ പോലീസ് മേധാവിയാക്കിയതിന് പിന്നില്‍ നളിനി നെറ്റോയ്ക്ക് മുഖ്യമന്ത്രിയിലുള്ള സ്വാധീനവും കാരണമായെന്ന് അന്നുമുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നേരത്തെ മുതല്‍ ഈ രണ്ടു ഉദ്യോഗസ്ഥരും ശീതസമരത്തിലായിരുന്നു.
സെന്‍കുമാറിനെ ഡിജിപി ആയി നിയമിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി ഒരാഴ്ചയാകുമ്പോഴും ഇതിന്‍മേല്‍ നടപടി സ്വീകരിക്കാതെ നിയമനം വൈകിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരെയാണ് സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി സുപീംകോടതിയെ സമീപിച്ചത്.
രണ്ടുമാസം മാത്രമേ സെന്‍കുമാറിന് സര്‍വീസ് അവശേഷിക്കുന്നുള്ളൂ.
Post Your Comments