KeralaNews

പൊമ്പളൈ ഒരുമൈ പ്രവർത്തകരുടെ സമരം; രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി

മൂന്നാർ: മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന പൊമ്പളൈ ഒരുമൈ പ്രവർത്തകരുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർ. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നിരാഹാരമിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. ഗോമതിയെയും കൗസല്യയെയും ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് ശ്രമിച്ചെങ്കിലും സമരം തുടരുമെന്ന തീരുമാനത്തില്‍ ഇവര്‍ ഉറച്ചു നില്‍ക്കുകയാണ്.

എം എം മണിയുടെ വിവാദ പരാമര്‍ശത്തെത്തുടര്‍ന്നാണ് പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാരസമരം തുടങ്ങിയത്. മന്ത്രി രാജി വെക്കുന്നതുവരെ സമരം തുടരുമെന്ന് പൊമ്പളൈ ഒരുമൈ നേതാവ് ഗോമതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button