മൂന്നാർ: എം എം മാണിയുടെ അവഹേളന പ്രസ്താവനയിൽ പ്രതിഷേധിച്ചു മൂന്നാറിൽ പൊമ്പിളൈ ഒരുമൈ പ്രവർത്തകർ നടത്തുന്ന സമരം ശക്തമായി. ഇന്നലെ ഇടുക്കി ജില്ലയിൽ നടന്ന ഹർത്താലിന് ശേഷം ഇന്ന് മുതൽ പൊമ്പിളൈ ഒരുമൈ പ്രവർത്തകരായ ഗോമതിയും കൗസല്യയും നിരാഹാരസമരം ആരംഭിച്ചു. രാവിലെയാണ് നിരാഹാര സമരം ആരംഭിച്ചത്.വൈദ്യുതി മന്ത്രി എം.എം.മണി മാപ്പു പറഞ്ഞ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാരം തുടങ്ങിയത്.
മൂന്നാര്‍ ടൗണില്‍ ഗാന്ധി പ്രതിമക്ക് സമീപമാണ് നിരാഹാരസമരം നടത്തുന്നത്. തൊഴിലാളികൾക്ക് സിപിഎം ഭീഷണിയാണെന്നും സമരപന്തലിൽ അതിനാൽ അവർ വരാതെ മാറി നിന്ന് പിന്തുണ നൽകുന്നുണ്ടെന്നും ഗോമതി വ്യക്തമാക്കി. മണിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ചു ഞായറാഴ്ച വൈകീട്ട് അഞ്ചോടെ ആരംഭിച്ച സമരത്തിനു രാഷ്ട്രീയ പാര്‍ട്ടികളുടെയടക്കം വലിയ തോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments